Joining | മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു; വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്ന് പ്രതികരണം; അനുഭവ സമ്പത്ത് പാർട്ടിക്ക് മുതൽക്കൂട്ടാവുമെന്ന് കെ സുരേന്ദ്രൻ
● നരേന്ദ്ര മോദിയുടെ പ്രഭാവമാണ് പാർട്ടിയിലേക്ക് ആകർഷിച്ചത്.
● ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
● മുൻ ഡിജിപി ആർ ശ്രീലേഖ കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ്.
തിരുവനന്തപുരം: (KVARTHA) മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് ആർ ശ്രീലേഖ ബിജെപി അംഗ്വതം സ്വീകരിച്ചു.
മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേർന്നതെന്ന് ആർ ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് ആകർഷിച്ചത്. 33 വർഷം നിഷ്പക്ഷമായി പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ബിജെപിയുടെ ആദർശങ്ങളോട് വിശ്വാസം ഉള്ളത് കൊണ്ടാണ് പാർട്ടിയിൽ ചേർന്നതെന്നും അവർ പറഞ്ഞു. ആർ ശ്രീലേഖയുടെ അനുഭവ സമ്പത്ത് പാർട്ടിക്ക് മുതൽക്കൂട്ടാവുമെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു.
#WATCH | Thiruvananthapuram: Former DGP IPS R Sreelekha along with her husband, Dr Sethunath, joined the BJP today in the presence of Kerala BJP President K Surendran pic.twitter.com/EPvxkJlYHP
— ANI (@ANI) October 9, 2024
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. ചേർത്തല എഎസ്‌പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൃശൂർ, പത്തംതിട്ട, ആലപ്പുഴ ജില്ല പൊലീസ് മേധാവിയായിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഫയർഫോഴ്സസ് മേധാവിയായാണ് വിരമിച്ചത്.
#RSreelekha #BJP #KeralaPolitics #IndianPolitics #NarendraModi