Controversy | ഗാഡ്ഗിൽ പറയുന്നതും സർക്കാർ കേൾക്കേണ്ടേ? കേരളത്തിനും വേണം പരിസ്ഥിതി സൗഹാർദ വികസന നയം

 
gadgils warnings echo as kerala grapples with environmental
gadgils warnings echo as kerala grapples with environmental

Photo: Arranged

അതി തീവ്രമായമഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യരുടെ തലതിരിഞ്ഞ വികസന കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്നന്നാണ് വയനാട് ഉരുൾപൊട്ടലിന് ശേഷം ഗാഡ്ഗിലിൻ്റെ വെളിപ്പെടുത്തൽ

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) സംസ്ഥാന ഭരണകൂടത്തിന് തലവേദനയായി വീണ്ടും പരിസ്ഥിതി സംരക്ഷണവാദവുമായി മാധവ് ഗാഡ്ഗിൽ രംഗത്തു വന്നതോടെ വയനാട് ദുരന്ത പശ്ചാത്തലത്തിൽ കേരളത്തിൻ്റെ പരിസ്ഥിതിനയമെന്തെന്ന ചോദ്യവും ഉയരുന്നു. വയനാടിന് അപ്പുറവും ഇപ്പുറവുമെന്ന കാല വിഭജനത്തിലേക്ക് കേരളമെന്ന പച്ചതുരുത്ത് എത്തിയിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തിൻ്റെ മുകളിലിരുന്നാണ് ഗാഡ്ഗിലെന്ന വന്ദ്യ വയോധികൻ തൻ്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളും വാദങ്ങളും ആവർത്തിക്കുന്നത്. സോഷ്യൽ മീഡിയിൽ തരംഗമായി മാറുന്ന ഗാഡ്ഗിലിൻ്റെ വിമർശനങ്ങള കണ്ണടച്ചു തള്ളിക്കളയാൻ സർക്കാർ സംവിധാനങ്ങൾക്ക് ഇനി കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. 

എന്നാൽ വയനാട് ഉരുൾ പൊട്ടൽ അതിതീവ്രമഴ കാരണമാണെന്ന സർക്കാർ കണ്ടെത്തൽ പൂർണമായും അംഗീകരിക്കാതെയാണ് മാധവ് ഗാഡ്ഗിൽ കഴിഞ്ഞ ദിവസം മുംബെയിൽ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പേമാരിയാണ് ഉരുൾപൊട്ടലിന് കാരണമെന്ന ലളിതമായ യുക്തിയിലേക്ക് മുണ്ടക്കൈ ഉരുൾപൊട്ടലിനെ കെട്ടിയിട്ടപ്പോൾ അതു മാത്രമല്ല കാരണമെന്ന് എടുത്തു പറയുകയാണ് ഗാഡ്ഗിൽ. 2011 ൽ മാധവ് ഗാഡ്ഗിൽ നടത്തിയ പശ്ചിമഘട്ട മലനിരകളെ കുറിച്ചുള്ള പഠനം ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് സംസ്ഥാന സർക്കാരിന് പ്രഹരമായി മാറുകയാണ്.

കാരണം അതി തീവ്രമഴ മാത്രമോ?

അതി തീവ്രമായമഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യരുടെ തലതിരിഞ്ഞ വികസന കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്നന്നാണ് വയനാട് ഉരുൾപൊട്ടലിന് ശേഷം ഗാഡ്ഗിലിൻ്റെ വെളിപ്പെടുത്തൽ.

തുരങ്കപാത അനിവാര്യമോ?

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടൽ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, മനുഷ്യന്‍റെ പരിസ്ഥിതി വിനാശ പ്രവൃത്തികൾ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പലതിനും പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. 

സംസ്ഥാനത്തെ 85 ശതമാനം ക്വാറികളും അനധികൃതമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ സംഘടിക്കുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്.

വേണം സിക്കിം മോഡൽ

വയനാടിന് ആവശ്യം സിക്കിം മോഡൽ ടൂറിസമാണെന്നാണ് ഗാഡ്ഗിൽ എടുത്തു പറയുന്നത്.
റിസോര്‍ട്ട് ടൂറിസവും വികസനവുമൊക്കെ നിയന്ത്രണത്തിന് തടസമില്ലാതെ നടപ്പാക്കാവുന്നതാണ്. പ്രാദേശിക തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചുള്ള ഇത്തരം ഉദാഹരണങ്ങള്‍ സിക്കിമ്മില്‍ അടക്കമുണ്ട്. പക്ഷേ കേരള ടൂറിസം മേഖല സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത വരുന്നതും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലയ്ക്കിടയിലൂടെയാണ്. തുരങ്ക നിര്‍മ്മാണവും സമാന പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാറകളെ ദുര്‍ബലമാക്കും. തുരങ്ക നിര്‍മാണത്തിനായി പാറപൊട്ടിക്കല്‍ ഉള്‍പ്പെടെയുണ്ടാകും. വരാനിരിക്കുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ കണ്ണും കാതുമില്ലാത്ത വികസന നയങ്ങളും പ്രകൃതി ചൂഷണവും ഒഴിവാക്കണമെന്നാണ് ഗാഡ്ഗിൽ മുൻപോട്ടുവയ്ക്കുന്ന നിർദേശം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia