Politics | നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ അപീല്‍ നല്‍കേണ്ടെന്ന് സര്‍കാര്‍
കൊച്ചി: (KVARTHA) നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ എം. മുകേഷ് (M Mukesh) എംഎല്‍എയ്ക്ക് സര്‍ക്കാര്‍ പിന്തുണ തുടരുന്നു. മുന്‍കൂര്‍ ജാമ്യം (Anticipatory Bail) ലഭിച്ച മുകേഷിനെതിരെ ഹൈക്കോടതിയില്‍ (High Court) അപ്പീല്‍ നല്‍കില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവ് വിചാരണത്തെ ബാധിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാട് മാറ്റുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപ്പീലിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സിപിഎം നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും, അതിനെതിരെ അപ്പീല്‍ നല്‍കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
#KeralaPolitics #Mukeshactor #actressassaultcase #anticipatorybail #appeal #CPM #KeralaNews #IndiaNews