Criticism | സർക്കാരിൻ്റെ കാർഷിക മേഖലയോടുള്ള അവഗണന കർഷക ദ്രോഹമെന്ന് കെ. സുധാകരൻ എം പി

 
government’s neglect of agriculture sector is anti-farmer
government’s neglect of agriculture sector is anti-farmer

Photo Credit: Facebook /K Sudhakaran

കടുത്ത വരൾച്ചയിൽ 450 കോടിയുടെ നഷ്ടം നെൽകർഷകർക്കുണ്ടായി. ഇടുക്കിയിലും വയനാട്ടിലും 60 ശതമാനത്തിലേറെ കൃഷി നശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ: (KVARTHA) കാർഷിക മേഖലയോടുള്ള സർക്കാരിൻ്റെ അവഗണന കടുത്ത ദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചതിനും,  അത് കുത്തി അരിയാക്കിയതിനും, സ്പ്ലൈകോയ്ക്ക് ധനവകുപ്പ് നൽകാനുള്ള കുടിശ്ശിക 997 കോടിയാണെങ്കിലും, വെറും 50 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്‌പ്ലൈകോയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കും. ഓണക്കാല വിപണിയിടപെടലിന് സപ്ലൈകോയ്ക്ക് കഴിയാതിരിക്കാൻ ഇത് കാരണമാവുമെന്നും, ഫലത്തിൽ വിലക്കയറ്റം വൻതോതിൽ വർദ്ധിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

ഭക്ഷ്യവകുപ്പ് അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് മുഖം തിരിക്കുകയാണെന്നും, സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പ് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും, ഭരണ കക്ഷിയിലെ പാർട്ടികൾ തമ്മിലുള്ള ശീതസമരം കാരണം കർഷകരും സാധാരണ ജനങ്ങളും ദുരിതത്തിലാകുകയാണെന്നും സുധാകരൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാലവർഷക്കെടുതിയും ഉഷ്ണ തരംഗവും കൃഷി മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. കടുത്ത വരൾച്ചയിൽ 450 കോടിയുടെ നഷ്ടം നെൽകർഷകർക്കുണ്ടായി. ഇടുക്കിയിലും വയനാട്ടിലും 60 ശതമാനത്തിലേറെ കൃഷി നശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകാത്തത് അനീതിയാണെന്നും, സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലക്ഷങ്ങൾ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകർക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസം നൽകാൻ തയ്യാറാകാത്ത ഇടതു സർക്കാരാണ് കർഷക ആത്മഹത്യകളുടെ യഥാർത്ഥ പ്രതിയെന്നും സുധാകരൻ വിമർശിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia