Political Criticism | ഗവർണർ സർക്കാരിന് വെല്ലുവിളിയല്ല, മറുപടിയൊക്കെ മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു: എം വി ഗോവിന്ദൻ
● ഗവർണർ സർക്കാരിന് യാതൊരു വെല്ലുവിളിയുമല്ലെന്നും ഗവർണർ പറയുന്ന എല്ലാം കാര്യങ്ങൾക്കും പദാനുപദ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
● മലപ്പുറത്തെ വിവാദങ്ങളിൽ മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കണ്ണൂർ: (KVARTHA) മലപ്പുറം പരാമർശത്തിൻ്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തുനൽകാനൊരുങ്ങുന്ന ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തി.
കണ്ണൂർ വിമാനതാവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗോവിന്ദൻ മാസ്റ്റർ ഈ വിമർശനം ഉന്നയിച്ചത്. ഗവർണർ സർക്കാരിന് യാതൊരു വെല്ലുവിളിയുമല്ലെന്നും ഗവർണർ പറയുന്ന എല്ലാം കാര്യങ്ങൾക്കും പദാനുപദ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ഇതിനു മുൻപും കേരളത്തിലെ ജനങ്ങളോട് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കാൻ ഗവർണർക്ക് കഴിയുന്നില്ലെന്നും ഇതിനും മുൻപും അദ്ദേഹം ഈ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മലപ്പുറം വിവാദങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി എല്ലാം ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞതാണെന്നും അതിനു ശേഷവും ഗവർണർ വെറുതെ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയും മലപ്പുറം വിവാദത്തിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ശക്തമായി രംഗത്തുവന്നിരിക്കുകയാണെന്നും എന്നാൽ വസ്തുതകൾ ഒന്നും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
#MVGovindan #Governor #KeralaPolitics #CPIM #ArifMohammadKhan #Malappuram