Election Update | വയനാട്ടിൽ ചരിത്ര ഭൂരിപക്ഷമോ? പ്രിയങ്ക ഗാന്ധി 1.5 ലക്ഷവും കടന്ന് മുന്നോട്ട് 

 
Priyanka Gandhi's voting lead in Wayanad
Priyanka Gandhi's voting lead in Wayanad

Photo Credit: Facebook/ Priyanka Gandhi

● വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ശക്തമായ ലീഡാണ് പ്രിയങ്ക നേടിയത്
● ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 1,53,218 വോട്ടിന്റെ ലീഡാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്.
● എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത്.

കൽപറ്റ: (KVARTHA) വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 1.5 ലക്ഷവും കടന്ന് മുന്നോട്ട്. പ്രിയങ്ക നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തൽ. അത് നേടാനാവുമോയെന്നാണ് രാഷ്ട്രീയ കേരളം കൗതുകത്തോടെ നോക്കുന്നത്.

ഈ തരത്തില്‍ ലീഡ് മുന്നോട്ട് പോകുകയാണെങ്കില്‍ കഴിഞ്ഞ തവണ രാഹുല്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക എത്തുമെന്നാണ് കണക്കുകൂട്ടൽ. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ശക്തമായ ലീഡാണ് പ്രിയങ്ക നേടിയത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 1,53,218 വോട്ടിന്റെ ലീഡാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്.

വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ വയനാട് വീണ്ടും ദേശീയ ശ്രദ്ധ നേടിയിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് മത്സരിക്കുന്നത്.

 #PriyankaGandhi, #Wayanad, #UDF, #KeralaElections, #HistoricMajority, #PriyankaLead

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia