Political Unrest | 'എനിക്ക് എന്റെ അമ്മയെ കാണാതെയിരിക്കാനാകില്ല'; ബംഗ്ലാദേശില്‍നിന്ന് ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ വികാരഭരിതമായ കുറിപ്പുമായി മകള്‍ 

 
'I can't see my mother': Sheikh Hasina's daughter after ex-Bangladesh PM fled country, Political unrest, Sheikh Hasina, Grief.
'I can't see my mother': Sheikh Hasina's daughter after ex-Bangladesh PM fled country, Political unrest, Sheikh Hasina, Grief.

Photo Credit: X/Saima Wazed

ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത കാരണം മാതാവിനെ കാണാനോ ചേർത്ത് പിടിക്കാനോ കഴിയാത്തത് വേദനയുണ്ടാക്കുന്നുവെന്ന് സൈമ വസീദ് 

ധാക്ക: (KVARTHA) ബംഗ്ലദേശിലെ രാഷ്ട്രീയ അസ്ഥിരതയില്‍പെട്ട് (Political Unrest ) പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്യേണ്ടി വന്ന മാതാവിനെ കാണാന്‍ സാധിക്കാത്തതിലും ദുഃഖം പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകള്‍ സൈമ വസീദ്. ലോകാരോഗ്യ സംഘടനയുടെ (World Health Organization) തെക്കുകിഴക്കന്‍ ഏഷ്യ ഡിവിഷന്‍ ഡയറക്ടറായ സൈമ, വികാരഭരിതമായ കുറിപ്പും എക്‌സില്‍ പങ്കിട്ടു. തന്റെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ രാജ്യത്തെ സംഭവവികാസങ്ങളെക്കുറിച്ച് സൈമ വസീദ് ആശങ്കയും പ്രകടിപ്പിച്ചു.

'ഞാന്‍ ഏറെ സ്നേഹിക്കുന്ന എന്റെ രാജ്യത്തെ ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ഏറെ വേദനിപ്പിക്കുന്നു. ഈ വിഷമഘട്ടത്തില്‍ (difficult time) എന്റെ മാതാവിനെ ഒന്നു കാണാനോ ചേര്‍ത്തുപിടിക്കാനോ (embrace) കഴിയാത്തത് അതിലേറെ ഹൃദയഭേദകമാണ്.'- സൈമ വസീദ് എക്സില്‍ കുറിച്ചു. ലോകാരോഗ്യ സംഘടന (World Health Organization (ലോകാരോഗ്യ സംഘടന))യുടെ തെക്കുകിഴക്കന്‍ ഏഷ്യ (Southeast Asia (തെക്കുകിഴക്കന്‍ ഏഷ്യ)) ഡിവിഷന്റെ റീജിയണല്‍ ഡയറക്ടറാണ് സൈമ. 

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ രൂക്ഷമായതോടെ ഹസീനയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. രാജ്യം വിടാന്‍ അവര്‍ക്ക് താല്പര്യമില്ലായിരുന്നുവെങ്കിലും, കുടുംബാംഗങ്ങള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പലായനം ചെയ്തതെന്ന് മകന്‍ സജീബ് വാസിദ് പറയുന്നു. അമ്മയുടെ ജീവന് അപായമുണ്ടാകുമെന്നും ആള്‍ക്കൂട്ടം (mob) അവരെ ആക്രമിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സജീബ് വാസിദ് പറഞ്ഞു.#SaimVasiud, #Bangladesh, #PoliticalUnrest, #SheikhHasina, #WHO, #Grief
 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia