Analysis | ഒരു ദശാബ്ദത്തിനിടെ ഇന്ത്യ എന്തുകൊണ്ട് ഇങ്ങിനെയായി, പരിഹാരം എന്താണ്?
![Map of India highlighting areas of social and political unrest](https://www.kvartha.com/static/c1e/client/115656/uploaded/d9aaf832729fb0207b3e3a1b2c07346c.jpg?width=730&height=420&resizemode=4)
![Map of India highlighting areas of social and political unrest](https://www.kvartha.com/static/c1e/client/115656/uploaded/d9aaf832729fb0207b3e3a1b2c07346c.jpg?width=730&height=420&resizemode=4)
● കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഗണ്യമായ മാറ്റങ്ങൾക്ക് സാക്ഷിയായി.
● രാഷ്ട്രീയ തീവ്രവാദം, സാമ്പത്തിക അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചു.
● ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നിർദ്ദേശങ്ങൾ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
(KVARTHA) ഇന്ത്യ ഇതുവരെ കാണാത്ത സംഭവവികാസങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ അന്തരീക്ഷം താറുമാറായി. ആള്‍ക്കൂട്ട ആക്രമണം, ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രത്യേക മതവിഭാഗങ്ങളുടെ വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും പൊളിച്ചുനീക്കുക, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യതയില്‍ സംശയം തോന്നുക, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുക, സമ്പത്തിന്റെ കേന്ദ്രീകരണം അതിശക്തമാവുക, പാവപ്പെട്ടവരും ദരിദ്രരും കൂടുതല്‍ മോശമായ ജീവിതസാഹചര്യത്തിലേക്ക് എത്തി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ അതിരൂക്ഷമായി.
ആരാധനാലയങ്ങളുടെ പേരില്‍ തര്‍ക്കങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക, പൊലീസ് അതിക്രമങ്ങളും കസ്റ്റഡിമരണങ്ങളും വര്‍ദ്ധിച്ചു, ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി നിരവധി കാര്യങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പാക്കാനാകുന്നില്ലെന്ന് വിലയിരുത്തലുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ പുതുവര്‍ഷത്തില്‍ പുനരുജ്ജീവിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവയിലേക്ക് നമുക്കൊന്ന് പോകാം.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് പ്രധാനമായും മൂന്ന് പ്രമേയങ്ങള്‍ നിര്‍ണായകമായത്. കാരണം തെരഞ്ഞെടുപ്പിന്റെ പവിത്രതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ എല്ലാം അവസാനിച്ചു.
തെരഞ്ഞെടുപ്പുകള്‍ സുതാര്യമാക്കണം
2025-ലെ എല്ലാ തെരഞ്ഞെടുപ്പുകളുടെയും ഇവിഎം ഫലങ്ങള്‍ സാധൂകരിക്കുന്നതിന് വിവിപാറ്റുകള്‍ മുഴുവനും എണ്ണണം. വേഗത്തിലും ശാസ്ത്രീയവുമായി എണ്ണുന്നതിന് വിവിപാറ്റുകളില്‍ ബാര്‍ കോഡുകള്‍ ഉപയോഗിക്കണം. ഇതിലൂടെ വിവിപാറ്റ് എണ്ണുന്നതിന് 'വലിയ കാലതാമസം' എന്ന വാദം ആര്‍ക്കും നിരത്താനാകില്ല. ഇതിന് അധിക ചെലവ് വരുമെങ്കിലും നിലവിലുള്ള എല്ലാ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും പരിഹരിക്കാനാകും.
ഓരോ പോളിംഗ് ബൂത്തിലും മുമ്പുള്ളതും നിലവിലുള്ളതുമായ വോട്ടര്‍ പട്ടിക ഒരു തടസ്സവുമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നതിന് ഇലക്ട്രോണിക് ഫയലുകള്‍ സജ്ജമാക്കണം. ഓരോ രേഖകളും വിശദമായി പരിശോധിക്കാന്‍ എഐ അല്‍ഗോരിതം ഉപയോഗിക്കണം. എവിടെയെങ്കിലും ഒരു പിശകിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ ഒരു വോട്ടറുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ ആ വോട്ടറെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് നല്‍കിയ ആധികാരിക തെളിവുകളളായ ആധാര്‍ നമ്പറുകളോ മറ്റേതെങ്കിലും ഐഡിയോ ഉപയോഗിക്കണം. വോട്ട് ചെയ്ത ശേഷം എല്ലാ വോട്ടര്‍മാരുടെയും വീഡിയോ റെക്കോര്‍ഡ് ചെയ്യണം, കൂടാതെ നിയമം അനുശാസിക്കുന്ന പ്രകാരം ഈ വീഡിയോകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
വിവിപാറ്റുകള്‍ യൂണിറ്റിനും കണ്‍ട്രോള്‍ യൂണിറ്റിനും (CU) സമാന്തരമായി ബാലറ്റ് യൂണിറ്റ് (BU) ഘടിപ്പിക്കണം. ഇത് വോട്ടുകള്‍ ഓരോ വോട്ടറും ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് യൂണിറ്റും സി യു- ഉം ഉപയോഗിച്ച് ബി യു ഘടിപ്പിക്കുമ്പോള്‍ കൃത്രിമത്വം നടത്തുന്നതിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു.
ആരാധനാലയ നിയമം: രാഷ്ട്രീയ ഒത്തുതീര്‍പ്പ് പാടില്ല
ആരാധനാലയ നിയമത്തിനെതിരായ ഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം. വാദം കേള്‍ക്കുന്നതില്‍ കാലതാമസം വരുത്തരുത്. അയോധ്യ കേസില്‍ സംഭവിച്ചത് പോലെ, ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന് ശ്രമിക്കാതെ, നീതിന്യായ വ്യവസ്ഥയെ മാത്രം ആശ്രയിക്കണം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമായ കാര്യമാണോ എന്ന് തീരുമാനിക്കേണ്ടെന്ന് ജനങ്ങളാണ്, ഭരണകൂടമല്ല.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ദുരുപയോഗം ചെയ്യുക
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ ഇരട്ട ജാമ്യ വ്യവസ്ഥകള്‍ ശരിയാണോ അതോ നിയമ ലംഘനമാണോ എന്ന് വേഗത്തില്‍ തീരുമാനിക്കണം. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം കുറ്റാരോപിതന്റെ മാത്രമാണോ? പലപ്പോഴും എന്ത് കുറ്റമാണ് ചെയ്തതെന്ന കാര്യം പോലും കുറ്റാരോപിതനോട് പറയാത്ത സാഹചര്യത്തില്‍. താന്‍ നിരപരാധിയാണെന്നും ഇതുവരെ ഇത്തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഒരാള്‍ക്ക് എങ്ങനെ ഒരു ജഡ്ജിയെ എങ്ങനെ ബോധ്യപ്പെടുത്താനാകും? സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ ഇല്ലാതാക്കാന്‍ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത് എത്രയും പെട്ടെന്ന് ഒഴിവാക്കണം.
മേല്‍ക്കോടതി ഉത്തരവ് പാലിക്കണം
സുപ്രീംകോടതി അടക്കമുള്ള മേല്‍ക്കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കീഴ്കോടതികളെ ഉത്തരവാദികളാക്കണം. മേല്‍ക്കോടതിയുടെ വ്യക്തമായ നിരോധനം ഉണ്ടായിരുന്നിട്ടും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടരാന്‍ അനുവദിക്കില്ല. അതുകൊണ്ട് ഇനി മുതല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ/രാഷ്ട്രീയക്കാരെ കോടതി വിളിച്ചുവരുത്തുകയും അറസ്റ്റ് ഉള്‍പ്പെടെ മാതൃകാപരമായ ശിക്ഷ നല്‍കുകയും ചെയ്യണം. നിസ്സാരമോ സാമുദായികമോ ആയ കാരണങ്ങളാല്‍ ജാമ്യം നിഷേധിക്കുന്ന ജഡ്ജിമാര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കുമെന്ന് ഉറപ്പാക്കണം.
'അര്‍ബന്‍ നക്‌സലുകള്‍' എന്ന് മുദ്രകുത്തപ്പെടുന്ന സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ക്കെതിരെ - മയക്കുമരുന്ന് , ഭീകരവാദം അല്ലെങ്കില്‍ വന്‍തോതിലുള്ള അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ലക്ഷ്യമിട്ടുള്ള കഠിനമായ നിയമങ്ങള്‍ ചുമത്തില്ല. അതുപോലെ തന്നെ, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ ബിസിനസുകാര്‍ക്കെതിരെ ചുമത്തപ്പെടുന്നു, അതേസമയം വിശ്വാസലംഘനം,വഞ്ചന, മനഃപൂര്‍വ്വം വീഴ്ച വരുത്തല്‍, നികുതി കുറവുകള്‍ എന്നിവയ്ക്ക് അവരെ ശിക്ഷിക്കാം. മനഃസാക്ഷിയില്ലാത്ത, നിയമങ്ങളുടെ ആയുധവല്‍ക്കരണം അവസാനിപ്പിക്കണം.
ഏതെങ്കിലും പോലീസ് അല്ലെങ്കില്‍ പോലീസ് പോലുള്ള സേനയുടെ എല്ലാ കസ്റ്റഡി ചോദ്യം ചെയ്യലും, ഉദാഹരണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നാര്‍ക്കോട്ടിക് ബ്യൂറോയും വീഡിയോ റെക്കോഡ് ചെയ്യണം. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ ഈ ആവശ്യകത ലംഘിച്ചാല്‍, പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണം.
ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിക്കുന്നു
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 10,000-ത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു, അവരുടെ നൂറുകണക്കിന് ബില്യണ്‍ ഡോളറുകളുടെ ആസ്തി മറ്റൊരു ദേശത്തേക്ക് കൊണ്ടുപോയി. അവര്‍ എന്തികൊണ്ട് നാട് വിട്ടെന്ന് അന്വേഷിക്കണം, അവരെ ഇവിടെ വിഷമിപ്പിച്ചത് എന്താണെന്ന് കണ്ടെത്തണം. മലിനമായ വായു ആണോ? നികുതി ഏജന്‍സികളുടെ പീഡനമാണോ? നീതി ലഭിക്കാത്തതാണോ? റെഗുലേറ്ററി ബോഡികളുടെ വ്യാപകമായ കൊള്ളയും അഴിമതിയുമാണോ? ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതില്‍ മോശമായ അവസ്ഥയുണ്ടോ? അതെന്തായാലും കണ്ടെത്തി പരിഹാരം കാണണം.
രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ നേരിടണം. അവര്‍ പലപ്പോഴും കോപിക്കുന്നവരും ദേഷ്യക്കാരും നര്‍മ്മബോധമില്ലാത്തവരും ആണ്. അതുകൊണ്ട് ജനാധിപത്യത്തിന് നേതാക്കളെ ഉള്‍ക്കൊള്ളാനും, ക്ഷമിക്കാനും, കൂടുതല്‍ ജനസമ്മതരും ആകാന്‍ നര്‍മം ന്ല്ലതാണ്. അതുകൊണ്ട് നേതാക്കള്‍ നര്‍മം പറയട്ടെ, ചുണ്ടുകളില്‍ പുഞ്ചിരി വിടരട്ടെ.
കടപ്പാട്: ദ ക്വിന്റ്
#India #politics #democracy #socialissues #economy #reforms #indiapolitics #indiandemocracy