Criticism | തൃശൂർ പോലെ പാലക്കാടും സംഭവിക്കുമോ, വീണ വിജയനെ ചോദ്യം ചെയ്തതിന് പിന്നിൽ ഒരാളെ പൂട്ടലോ സത്യം തെളിയിക്കലോ ഉദ്ദേശ്യം?
● പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദം
● എക്സലോജിക്കുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ വിവരശേഖരണം പൂർത്തിയായി.
● ഇത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും വിമർശകർ ആരോപിക്കുന്നു.
കെ ആർ ജോസഫ്
(KVARTHA) 'എല്ലാവരും നോക്കിക്കോ, ഇപ്പോൾ അറസ്റ്റ് ചെയ്യും, ഇപ്പോൾ അറസ്റ്റ് ചെയ്യും എന്നൊക്കെ നമുക്ക് തോന്നും. ഈ ഓഫർ വോട്ടെടുപ്പ് കഴിയുന്ന വരെ മാത്രo. ഇങ്ങനെ പേടിപ്പിച്ചിട്ട് അവസാനം ഉപതിരഞ്ഞെടുപ്പിൽ ധാരണയാക്കും. ബിജെപിയുമായി അതിനുള്ള ഐഡിയ എന്ന് പൊതുജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? കാരണം, ഇവിടുത്തെ ജനം നിത്യേന കണ്ടുകൊണ്ടിരിക്കുന്ന പ്രക്രിയയല്ലെ ഇത്', ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ കണ്ട പ്രതികരണങ്ങളാണ് ഇത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വീണയുടെ യാത്ര, താമസ ചെലവുകൾ അടക്കം സിഎംആർഎൽ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വീണാ വിജയനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥൻ വിവരം തേടിയെന്നും വീണയുടെ മൊഴി എടുക്കലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സിഎംആർഎല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്സലോജിക്കുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ വിവരശേഖരണം പൂർത്തിയാക്കി.
അതെന്താണ് ഈ വിശദീകരണം നേടി എന്നത് കൊണ്ട് അർത്ഥമാക്കേണ്ടത്? ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണോ ഉള്ളത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഈ പരാതിയൊക്കെ ഉണ്ടായിട്ട് വർഷങ്ങളായി. എന്നിട്ട് ഈ ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിശദീകരണം തേടി എന്ന്, അതെന്താണ് ഈ വിശദീകരണം എന്ന് പൊതുസമൂഹം അറിയേണ്ടതല്ലേ. ഇത് വല്ല പാവങ്ങളും ആയിരുന്നെങ്കിൽ നേരത്തെ തന്നെ പിടിച്ച് അകത്ത് ഇട്ടനേ. ഇത് മുഖ്യമന്ത്രിയുടെ മകൾ ആയി പോയില്ലെ. പോരാത്തതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാര്യയും.
എവിടെയെങ്കിലും ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ മുമ്പൊക്കെ ലാവ്‌ലിൻ കേസ് ആയിരുന്നു. ഇപ്പോൾ ഇതാണ് ട്രെൻഡ്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ജനങ്ങളിൽ ഏറെയും പേർ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാരയെന്നും ആരോപിക്കുന്നവരുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷവും അൻവറും ഉയർത്തി വിട്ട ആരോപണങ്ങളിൽ നിന്നും ഒളിക്കാനുള്ള ഒരു പുകമറ മാത്രമാണ് ഇത് എന്ന് കരുതുന്നവർ സഖാക്കന്മാരുടെ ഇടയിൽ തന്നെയുണ്ട്. അല്ലെങ്കിൽ കഴിഞ്ഞ 10 മാസം ഈ അന്വേഷണ സംഘം എവിടെ ആയിരുന്നു?
പാലക്കാട് നിയമസഭ സീറ്റിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബിജെപി, സിപിഎം മൂന്നാമതും. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് വന്ന ഒരു കുറിപ്പ് ശ്രദ്ധിക്കാം. 'വീണ വിജയനെ ഇപ്പോൾ ചോദ്യം ചെയ്തത് കേരളം ഭയപ്പെട്ടേ മതിയാകൂ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരാൻ പോകുന്നു. ബി ജെ പിക്ക് അവിടെ ജയിക്കണമെങ്കിൽ സി പി എം തീരുമാനിക്കണം. അതിന് ഒരൊറ്റ വഴിയേ ഉള്ളൂ പിണറായിയെ ഭയപ്പെടുത്തി കൂടെ നിർത്തണം പാലക്കാട് സി പി എം മൂന്നാം സ്ഥാനത്തേ വരൂ. അപ്പോൾ പിന്നെ ചേതമില്ലാത്ത ഒരുപകാരം ബി ജെ പിക്ക് ചെയ്തുകൊടുക്കണം പകരം വീണ വിജയനെതിരായ അന്വേഷണം അടുത്തൊരു തെരഞ്ഞെടുപ്പ് വരെ മരവിപ്പിക്കും. തൃശൂർ പോലെ പാലക്കാടും സംഭവിച്ചേക്കാം. ജനാധിപത്യ ശക്തികൾ ജാഗ്രത പാലിക്കുക'.
മറ്റൊന്ന് ഇങ്ങനെ: 'സാധാരണക്കാർക്ക് നിയമം ഇളവില്ലാതെ ബാധകം, ജനത്തെ സംരക്ഷിക്കാൻ വോട്ടുവാങ്ങി അധികാരത്തിൽ വരുന്നവർക്ക് നിയമം അവരുടെ സൗകര്യമനുസരിച്ച്. നിയമത്തെ പോലും അവഗണിക്കുന്ന ഈ നാട്ടിൽ സാധാരണക്കാർ എങ്ങനെ ജീവിക്കും. കൊള്ള നടത്താൻ രാജ്യത്തെ തന്നെ ചിലർ ഉപയോഗികുമ്പോൾ ഭരണ സംവിധാനം കൊള്ളക്കാർക്ക് സംരക്ഷണ മൊരുക്കുന്നു'.
മറ്റൊരു പ്രതികരണം ഇങ്ങനെ: 'അച്ഛന് പനിയും വിറയലും വന്നപ്പോഴേ അറിയാമായിരുന്നു, എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. പക്ഷെ, ഒന്നും സംഭവിക്കില്ല. ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ടല്ലോ? ഒരുസീറ്റ് ബിജെപിക്ക് കൊടുത്താൽ ഇതെല്ലാം ആവിയായി പോകും. പാലക്കാട് തൃശൂർ അഡ് ജസ്റ്റ് മെൻ്റ് പാലം വരാൻ ആണ് സാധ്യത. ഈ മൊഴി ആ പാലത്തിനു ചുവട്ടിൽ മറഞ്ഞിരിക്കും. ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. നാടകമേ, ഉലകം'.
#VeenaVijayan #KeralaPolitics #CorruptionAllegations #PalakkadByElection #CMRL #Investigation #CPI(M) #BJP