Allegation | 'അത് മുസ്‍ലിം സമുദായത്തെ വിമർശിക്കലല്ല', കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണെന്ന് എം വി ഗോവിന്ദൻ
● പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്.
● കോൺഗ്രസ് ഒരു സഖ്യകക്ഷിയെപ്പോലെ ജമാഅത്തെ ഇസ്ലമിയെയും എസ്ഡിപിഐയേയും ചേർത്ത് നിർത്തുകയാണ്.
● കോൺഗ്രസ് ഒരു സഖ്യകക്ഷിയെപ്പോലെ ജമാഅത്തെ ഇസ്ലമിയെയും എസ്ഡിപിഐയേയും ചേർത്ത് നിർത്തുകയാണ്.
തിരുവനന്തപുരം: (KVARTHA) ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ് കോൺഗ്രസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ആർഎസ്എസിനെ പോലെ തന്നെ ഈ സംഘടനകളും തീവ്ര വർഗീയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിം സമുദായത്തിലെ ചെറിയ ന്യൂനപക്ഷമാണ്, എന്നാൽ കോൺഗ്രസും യുഡിഎഫും ഇവരെ സഖ്യകക്ഷികളായി ചേർത്തുപിടിക്കുകയാണ്. വർഗീയതയ്ക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്നാണ് അവർ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടും ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവർത്തിച്ചത്. കോൺഗ്രസ് ഒരു സഖ്യകക്ഷിയെപ്പോലെ ജമാഅത്തെ ഇസ്ലമിയെയും എസ്ഡിപിഐയേയും ചേർത്ത് നിർത്തുകയാണ്. ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമാണ് അത് ഉണ്ടാക്കുക.
ജമാഅത്തെ ഇസ്‌ലാമിയെ സിപിഎം വിമർശിച്ചാൽ അത് മുസ്‌ലിംകൾക്കെതിരെയുള്ള വിമർശനമാണെന്നും ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരെ വിമർശനമാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സിപിഎമ്മിനെതിരെ ശക്‌തമായി വരികയാണ്. രണ്ടു വിഭാഗങ്ങൾക്കുമെതിരെ വിട്ടുവീഴ്‌ച ചെയ്യാൻ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
#MVGovindan #CongressAlliance #JamaatEIslami #SDPI #KeralaPolitics #CPM