Protest | ജ്വല്ലറി ഉടമയുടെ മരണം: നീതി ആവശ്യപ്പെട്ട് സ്വർണ വ്യാപാരികളുടെ സെക്രട്ടറിയേറ്റ് ധർണ; മരണത്തിലേക്ക് നയിച്ചത് അന്യായ റിക്കവറിയാണെന്ന് രമേശ് ചെന്നിത്തല


● സ്വർണ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യം
● 'രാധാകൃഷ്ണന്റെ കുടുംബത്തിന് ധനസഹായം നൽകണം'
● 'ഈ-വേബിൽ പരിധി ഉയർത്തി അപാകതകൾ പരിഹരിക്കണം'
തിരുവനന്തപുരം: (KVARTHA) ആലപ്പുഴ മുഹമ്മ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിലേക്ക് എത്തിച്ചത് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ അവഗണിച്ച് നടത്തിയ അന്യായ റിക്കവറിയാണെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. 2015-ൽ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പുറപ്പെടുവിച്ച സർക്കുലർ കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി വരുമാനം നേടിക്കൊടുക്കുന്ന പരമ്പരാഗത സ്വർണ വ്യാപാര മേഖലയെ സംരക്ഷിച്ചു നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാധാകൃഷ്ണന്റെ കുടുംബാംഗങ്ങളും ധർണയിൽ പങ്കെടുത്തു. പൊലീസിന്റെ അന്യായ സ്വർണ റിക്കവറി അവസാനിപ്പിക്കുക, പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട രാധാകൃഷ്ണന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കുക, ഈ-വേബിൽ പരിധി ഉയർത്തി അപാകതകൾ പരിഹരിക്കുക, 0% പണിക്കൂലി, നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ. സുരേന്ദ്രൻ, ട്രഷറർ സി.വി. കൃഷ്ണദാസ്, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ല പ്രസിഡൻറ് ധനേഷ് ചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
വർക്കിംഗ് പ്രസിഡൻറ്മാരായ പി.കെ. അയമൂ ഹാജി, റോയ് പാലത്തറ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, എം. വിനീത്, വൈസ് പ്രസിഡന്റുമാരായ സ്കറിയാച്ചൻ കെ.എം, സക്കീർ ഹുസൈൻ, പി.ടി. അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, അബ്ദുൽ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, പി.കെ. ഗണേഷ്, സെക്രട്ടറിമാരായ എസ്. പളനി, നസീർ പുന്നക്കൽ, അഹമ്മദ് പൂവിൽ, സി.എച്ച്. ഇസ്മായിൽ, മനോജ് കുമാർ ടി.വി, എം.സി. ദിനേശൻ, നിതിൻ തോമസ്, ജയകുമാർ താലം, എസ്.ആർ. വേണുഗോപാൽ, വിജയ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
പൊലീസിന്റെ അന്യായ റിക്കവറിക്കെതിരെ സ്വർണ്ണ വ്യാപാരികൾ കേരള വ്യാപകമായി കരിദിനം ആചരിച്ചതായി ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Ramesh Chennithala criticizes the unjust recovery circular that led to the death of jewelry shop owner Radhakrishnan and demands justice. Gold merchants protest for a change.
#Radhakrishnan, #GoldMerchants, #KeralaProtest, #UnjustRecovery, #RameshChennithala, #PoliceAction