Pardon Announcement | 1500 പേർക്ക് മാപ്പ് നൽകി ജോ ബൈഡൻ; കൂടുതൽ ശിക്ഷയിളവുകൾ ഉണ്ടാകുമെന്ന് പ്രഖ്യാപനം

 
Joe Biden grants clemency to 1500 people
Joe Biden grants clemency to 1500 people

Photo Credit: Facebook/ Joe Biden

● ഒരു വർഷമെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് ലഭിച്ചത്. 
● മീര സച്ച്ദേവ, ബാബുഭായ് പട്ടേൽ, കൃഷ്‌ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കൻ വംശജർ.  
● 2012 ഡിസംബറിലാണ് കാൻസർ സെൻ്ററിൽ നടത്തിയ തട്ടിപ്പിന്റെ പേരിൽ മീര സച്ച്‌ദേവയെ കോടതി ശിക്ഷിച്ചത്. 

ന്യൂയോർക്: (KVARTHA) അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ്, 1500-ലധികം പേർക്ക് മാപ്പ് നൽകി ശിക്ഷയിളവ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കക്കാർ ഉൾപ്പെടെ ഉള്ളവരുടെ ദയാഹർജിയാണ് ജോ ബൈഡൻ പരിഗണിച്ചത്. ഒരു ദിവസം ഏറ്റവും കൂടുതൽ ആളുകൾക്ക് മാപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് എന്ന ചരിത്രം ഇതോടെ ജോ ബൈഡന്റെ പേരിലായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കോവിഡ് കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റപ്പെട്ടവരും ഉൾപ്പെടെയുള്ളവർക്കാണ് ഈ ഇളവ് ലഭിച്ചത്. ഒരു വർഷമെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് ലഭിച്ചത്. ചെയ്ത തെറ്റുകളിൽ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് മാപ്പ് നൽകുമെന്നും ജോ ബൈഡൻ പറയുന്നു. 

വീണ്ടും അവസരം നൽകുക എന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും, പ്രസിഡന്റ് എന്ന നിലയിൽ തനിക്ക് ഈ കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ജോ ബൈഡൻ വ്യക്തമാക്കി. മീര സച്ച്ദേവ, ബാബുഭായ് പട്ടേൽ, കൃഷ്‌ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കൻ വംശജർ.  

2012 ഡിസംബറിലാണ് കാൻസർ സെൻ്ററിൽ നടത്തിയ തട്ടിപ്പിന്റെ പേരിൽ മീര സച്ച്‌ദേവയെ കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് ബാബുഭായ് പട്ടേലിനും, കൃഷ്‌ണ മോട്ടെയ്ക്കും, വിക്രം ദത്തയേയും കോടതി 2012, 2013 എന്നീ വർഷങ്ങളിൽ ശിക്ഷ ലഭിക്കുന്നത്.

#JoeBiden #Clemency #Pardons #USPresident #LegalReform #IndianAmericans

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia