Acceptance | രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

 
Justin Trudeau Admits Presence of Khalistani Extremists in Canada Amid Diplomatic Tensions with India
Justin Trudeau Admits Presence of Khalistani Extremists in Canada Amid Diplomatic Tensions with India

Photo Credit: Facebook / Justin Trudeau

● സംഭവം ഇന്ത്യ കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ
● കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്
● സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല
● മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്
● എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ല

ഒട്ടാവ: (KVARTHA) രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ കാനഡ നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇത് ആദ്യമായി ട്രൂഡോ ഖലിസ്ഥാന്‍ സാന്നിധ്യം അംഗീകരിക്കുന്നത്. ഒട്ടാവയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് ട്രൂഡോയുടെ പരാമര്‍ശം. 

ട്രൂഡോയുടെ വാക്കുകള്‍:

കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല. മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്. എന്നാല്‍ കനേഡിയന്‍ ഹിന്ദുക്കള്‍ മുഴുവന്‍ അങ്ങനെയല്ല- എന്നായിരുന്നു ട്രൂഡോ പറഞ്ഞത്.


ഖാലിസ്ഥാന്‍ വാദികള്‍ക്ക് കാനഡ സുരക്ഷിതമായ താവളമൊരുക്കുന്നുവെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കും തീവ്രവാദ പ്രവര്‍ത്തകര്‍ക്കും കാനഡ വെള്ളവും വളവുമിട്ടു നല്‍കുകയാണെന്നുമുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്.

വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ട്രൂഡോയുടെ പരാമര്‍ശം കൂടുതല്‍ ശിഥിലമാക്കിയേക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. 

2023ല്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. അടുത്തിടെ കാനഡയിലെ ക്ഷേത്രങ്ങള്‍ക്കു നേരെയും വ്യാപകമായ ആക്രമണങ്ങളുണ്ടായി.

#JustinTrudeau #Khalistan #CanadaIndiaRelations #DiplomaticTensions #SikhExtremism #HardeepNijjar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia