Drug Mafia | ലഹരിമാഫിയയോട് സർക്കാരിന് പ്രതിബദ്ധതയെന്ന് കെ സുധാകരൻ


● കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റുചെയ്തവരെ ജാമ്യത്തിൽ വിട്ടത് ശരിയായില്ല.
● ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല.
● സി.പി.എമ്മുകാർക്കെതിരെ കേസെടുത്താൽ പോലീസുകാർക്കാണ് സസ്പെൻഷൻ നൽകുന്നത്.
● കേരളം മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും നാടായി മാറിയിരിക്കുന്നു.
● ലഹരിയിൽ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെ.പി.സി.സി. നടത്തിയിരിക്കുന്നത്.
കണ്ണൂർ: (KVARTHA) കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റുചെയ്തവരെ ജാമ്യത്തിൽ വിട്ടത് ശരിയായില്ലെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവരെ വിദ്യാർത്ഥികളെന്ന് പറയാനാകില്ല. കർശനമായ നടപടി വേണം. ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ല. സി.പി.എമ്മുകാർ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും പ്രതികളെ ജാമ്യത്തിൽ വിടുന്നത് പതിവായി. സി.പി.എമ്മുകാർക്കെതിരെ കേസെടുത്താൽ പോലീസുകാർക്കാണ് സസ്പെൻഷൻ. അല്ലെങ്കിൽ ഉടൻ സ്ഥലം മാറ്റുകയും ചെയ്യും. മദ്യവും ലഹരിയും വിറ്റ് വരുമാനം ഉണ്ടാക്കുകയാണ് എൽ.ഡി.എഫ്. സർക്കാരിൻ്റെ ലക്ഷ്യം,’കെ. സുധാകരൻ പറഞ്ഞു.
സർക്കാരിന് ലഹരിമാഫിയയോടാണ് പ്രതിബദ്ധത. കേരളം മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും നാടായി. മയക്കുമരുന്ന് വ്യാപാരത്തിന് എസ്.എഫ്.ഐ. നേതാക്കൾ ഒത്താശ ചെയ്യുകയാണ്. ലഹരിവ്യാപനത്തെ തടയുന്നതിനായി എല്ലായിടത്തും പരിശോധന ശക്തമാക്കണം. കർശന നടപടികളാണ് വേണ്ടത്. പക്ഷേ അത് ആരോടാണ് പറയേണ്ടത്? ഉത്തരവാദിത്തപ്പെട്ടവർ ഒന്നും ചെയ്യുന്നില്ലെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.
കളമശ്ശേരി പോളിടെക്നിക്കിലെ ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ നാട് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെയാണ് ഇതിൻ്റെ ഗൗരവം വർധിക്കുന്നത്. ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ലഹരിമരുന്ന് വിൽപ്പന നടത്തി ജീവിക്കുന്ന ഇടത്തേക്ക് നാടെത്തിയിരിക്കുകയാണ്. കള്ളിൽ നിന്നും കഞ്ചാവിൽ നിന്നും ഈ നാടിനെ മോചിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം. ലഹരിയിൽ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെ.പി.സി.സി. നടത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള സാമൂഹ്യജീവിതം വേണമോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ. സുധാകരൻ പറഞ്ഞു.
KPCC President K. Sudhakaran criticized the government for releasing those arrested in the Kalamassery Polytechnic hostel ganja case on bail. He alleged that the government is committed to the drug mafia and that SFI leaders are facilitating drug trafficking.
#KSudhakaran #DrugMafia #KeralaGovernment #CPIM #SFI #KeralaPolitics