കണ്ണൂരിൽ ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും വിവാദമാകുന്നു


● കാവുകുന്നത്ത് ക്ഷേത്രോത്സവത്തിലാണ് സംഭവം.
● ഘോഷയാത്രയ്ക്കിടെയായിരുന്നു വിവാദപരമായ നടപടി.
● രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ ഉത്സവങ്ങളിൽ ഉയർത്തുന്നത് ചർച്ചയായി.
● ഉത്സവങ്ങളിൽ രാഷ്ട്രീയപരമായ കാര്യങ്ങൾ കൊണ്ടുവരുന്നത് ശരിയല്ലെന്ന് വിമർശനം.
കണ്ണൂർ: (KVARTHA) ജില്ലയിലെ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിൽ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും വിവാദത്തിന് തിരികൊളുത്തി. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് സി.പി.എം പ്രവർത്തകർ ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയർത്തിയത്.
ഇതിനു മുൻപും സമാനമായ രീതിയിൽ കടയ്ക്കലിലും, കോട്ടുക്കലിലും പിന്നീട് കൊല്ലത്തും രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള കൊടികളും വിപ്ലവ ഗാനങ്ങളും ഗണഗീതങ്ങളുമെല്ലാം ഉയർന്നിരുന്നു. ഇതിന്റെയെല്ലാം പേരിൽ കേസുകൾ നിലനിൽക്കെയാണ് ഇപ്പോൾ കണ്ണൂരിലും സി.പി.എം പ്രവർത്തകർ ചെഗുവേരയുടെ ചിത്രം പതിച്ച കൊടി ഉയർത്തിയിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് കൂത്തുപറമ്പ് പറമ്പായിലും കതിരൂർ പുല്യോടും സി.പി.എം നേതാക്കളുടെ ചിത്രങ്ങളും വിപ്ലവ ഗാനങ്ങളുമായി ഡി.ജെ. ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: The hoisting of a Che Guevara flag and the playing of revolutionary songs by CPI(M) activists during the Kallikkandi Kavukunnu Moilom Bhagavathi Temple festival in Kannur has sparked controversy. Similar incidents have occurred previously, raising concerns about the politicization of temple festivals.
#Kannur, #TempleFestival, #CheGuevara, #CPM, #Controversy, #Kerala