Minority Rights | ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ; 'ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം'

 
hapuram AP Abu Bakr Musliyar at the event
hapuram AP Abu Bakr Musliyar at the event

Image Credit: Arranged

● ഇൻഡ്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. 
● ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. 
● പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തൃശൂര്‍: (KVARTHA) പാലക്കാട്‌ ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്നും ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഇൻഡ്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനു ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ രാജന്‍, ബെന്നി ബെഹനാന്‍ എംപി, പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, എം മുഹമ്മദ് സഖാഫി സംസാരിച്ചു. 

ശനിയാഴ്ച രാവിലെ ഫ്യൂച്ചര്‍ കേരള സമ്മിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. വൈകുന്നേരം അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. ഹാരിസ് ബീരാന്‍ എംപി പ്രഭാഷണം നടത്തും. നെക്സ്റ്റ്‌ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, കള്‍ചറല്‍ ഡയലോഗ് എന്നീ ഉപ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു.  പതിനായിരം സ്ഥിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 25000 അതിഥി പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവും നടക്കും. വിപുലമായ എക്‌സ്‌പോയും ദേശീയ പ്രതിനിധി സംഗമവും സമ്മേളനത്തിന്റെ ഭാഗമാണ്.


#kanthapuramMusliyar #MinorityRights #ReligiousHarmony #ChristmasAttack #SYCKerala #SocialUnit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia