Minority | കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയായി


● ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഗൗരവതരമായ നിർദേശങ്ങൾ പങ്കുവെച്ചു
● ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും ഒപ്പമുണ്ടായിരുന്നു.
● വിവിധ പദ്ധതികൾ ഡൽഹിയിലും ഹരിയാനയിലുമായി ഉദ്ഘാടനം ചെയ്‌തു
ന്യൂഡൽഹി: (KVARTHA) ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയും ഒപ്പമുണ്ടായിരുന്നു. ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്ന് ഹകീം അസ്‌ഹരി ഫേസ്‌ബുക്കിൽ കുറിച്ചു. പ്രധാന ആശങ്കകൾ അറിയിച്ച് ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഗൗരവതരമായ നിർദേശങ്ങൾ പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
മർകസിന്റെ നേതൃത്വത്തിൽ കേരളേതര സംസ്ഥാനങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ റെസിഡൻഷ്യൽ സ്‌കൂളിൻ്റെ ശിലാസ്ഥാപന കർമം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിർവഹിച്ചിരുന്നു. ഹരിയാനയിലെ പിന്നോക്കാവസ്ഥയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഒരുക്കുകയാണ് ലക്ഷ്യം.
കൂടാതെ, ദേശീയവും അന്തർദേശീയവുമായ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ സംഭാവനകൾ നൽകിയിരുന്ന പരേതനായ ശാന്തപുരം ശാഹുൽ ഹമീദ് ബാഖവിയുടെ സ്മരണാർത്ഥം നിർമിച്ച ഷാഹുൽ ഹമീദ് ബഖവി റിസർച്ച് സെൻ്റർ ഡൽഹി ലോണിയിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്‌തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kanthapuram AP Abubacker Musliyar met Amit Shah in Delhi to discuss issues minority communities face. The meeting addressed concerns and suggestions for minority welfare.
#MinorityIssues, #Kanthapuram, #AmitShah, #India, #MuslimWelfare, #Education