Criticism | 'ഇസ്രാഈൽ നിലപാട് പ്രതിഷേധാർഹം', പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി; 'സാമ്രാജ്യത്വം മധ്യപൂർവേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുന്നു'
● 'ഇസ്‌റാഈൽ ലോകപൊതുജനാഭിപ്രായം അംഗീകരിക്കാൻ തയ്യാറല്ല'
● 'കൂടുതൽ കടുത്ത നടപടികളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്'
● അമേരിക്കയും നാറ്റോ സഖ്യകക്ഷികളും പിന്തുണക്കുന്നു'
തിരുവനന്തപുരം: (KVARTHA) സാമ്രാജ്യത്വം മധ്യപൂർവേഷ്യയിൽ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഇസ്രയേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് അവർ നിർബാധം പിന്തുണ നൽകുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സംഘർഷ മേഖലയിൽ ജീവിക്കുന്ന പ്രവാസി മലയാളികൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻറേയും നോർക്ക റൂട്ട്സിൻറേയും അറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഏറ്റവും പ്രതിഷേധാർഹമായ നിലപാടാണ് ഇസ്രായേൽ ഈ ഭാഗത്ത് സ്വീകരിക്കുന്നത്. ലോകപൊതുജനാഭിപ്രായം അംഗീകരിക്കാൻ തയ്യാറല്ല, ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി പ്രമേയം മുഖേന പിൻവാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കൂടുതൽ കടുത്ത നടപടികളിലേക്കാണ് ഇസ്രായേൽ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
#Israel #Palestine #PinarayiVijayan #MiddleEast #HumanRights #Expatriates