Allegation | കേരളത്തിൻ്റെ സമരങ്ങൾ ഡൽഹിയിലെ സിംഹാസനങ്ങൾ ഇളക്കുമെന്ന് ഇ പി ജയരാജൻ; വയനാടിനായി എൽഡിഎഫ് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി

 
E.P. Jayarajan addressing the protest in Kerala
E.P. Jayarajan addressing the protest in Kerala

Photo: Arranged

● പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
● വയനാട് ജനതക്ക് പ്രധാനമന്ത്രി നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ ഇനിയെങ്കിലും തയ്യാറാവണമെന്നും ഇ പി പറഞ്ഞു.a

കണ്ണൂർ: (KVARTHA) വയനാടിലെ ജനതയ്ക്കായി കേരളത്തിൽ നടന്നു വരുന്ന സമരങ്ങൾ ഡൽഹിയിലെ സിംഹാസനങ്ങൾ ഇളക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. കേരളത്തെ അവഗണിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.

വയനാട്‌ ദുരന്തബാധിതർക്ക്‌ അർഹമായ സഹായം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ എൽഡിഎഫ്‌ കണ്ണൂർ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേരളത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കി വയനാട് ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ  കേന്ദ്രസർക്കാർ സ്വീകരിക്കണം. വയനാട് ജനതക്ക് പ്രധാനമന്ത്രി നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ ഇനിയെങ്കിലും തയ്യാറാവണമെന്നും ഇ പി പറഞ്ഞു.

E.P. Jayarajan addressing the protest in Kerala

മനുഷ്യനെ മനസിലാക്കാൻ പറ്റാത്ത രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയിരിക്കുന്നു. ഇന്നലെ അസമിൽ ബീഫ് നിരോധിച്ചു. അതുപോലെ ഓരോ ദിവസവും ജനങ്ങളെ മനസിലാക്കാതെയുള്ള തീരുമാനങ്ങളാണ് ബിജെപി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ-ജാതി-മത ഭേദമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി നിന്നിട്ടും, മനുഷ്യത്വരഹിതവും ക്രൂരവുമായ സമീപനമാണ് കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്നത്. 

മൂന്നരക്കോടി മലയാളികളെ നരേന്ദ്ര മോദി അപമാനിക്കുകയാണ് ചെയ്യുന്നത്. ദുരന്ത വിഷയത്തിൽ കേരളം കൊടുത്ത പ്രാഥമിക കണക്കുകളിൽ പോലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ബിജെപി, കോൺഗ്രസ് പാർട്ടികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയത്. വിഷയത്തിൽ യുഡിഎഫ് എംപിമാർ ഇന്നലെയെങ്കിലും മെമ്മോറാണ്ടം കൊടുക്കാൻ തയ്യാറായത് നല്ല കാര്യമാണെന്ന് ഇ പി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിച്ച് നിർത്തുന്നതിൽ പരാജയപ്പെട്ടതാണ് തിരിച്ചടിക്ക് കാരണമായതെന്ന് ഇപി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി പി മുരളി, ജോയ് കൊന്നക്കൻ, പി പി ദിവാകരൻ, എം പി മുരളി, കെ കെ ജയപ്രകാശ്, വി കെ ഗിരിജൻ, കാസിം ഇരിക്കൂർ, കെ സി ജേക്കബ് മാസ്റ്റർ, എ ജെ ജോസഫ്, എസ് എം കെ മുഹമ്മദലി, മഹമ്മൂദ് പാറക്കാട്ട് എന്നിവർ സംസാരിച്ചു.

#EPJayarajan #LDFProtest #BJPInKerala #WayanadDisaster #KeralaPolitics #NarendraModi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia