മതസ്പർദ്ധ അയൽക്കാരെപ്പോലും ശത്രുക്കളാക്കുന്നു: ഭീകരവാദികളെ വേരോടെ പിഴുതെറിയണമെന്ന് കെ.കെ ശൈലജ


● മതപരമായ കടുംപിടിത്തമാണ് ഭീകരവാദത്തിന് കാരണം.
● മതസ്പർദ്ധ കൂടുമ്പോൾ അയൽക്കാർ പോലും ശത്രുക്കളാകുന്നു.
● കശ്മീരിലെ സംഭവം ഒരിക്കലും പാടില്ലാത്തതാണ്.
● പോലീസും പട്ടാളവുമെല്ലാം ഭീകരവാദത്തിനെതിരെയാണ്.
കണ്ണൂർ: (KVARTHA) നാടിന്റെ ഭരണനിർവഹണത്തിൽ പോലീസ് സേന സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കൺവെൻഷൻ നവനീതം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്ത് അസ്വസ്ഥതകൾ ഉടലെടുത്തിരിക്കുകയാണ്. കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ഒരിക്കലും പാടില്ലാത്തതാണ്. എന്നാൽ ഒരിക്കലും ഭീകരവാദത്തോട് രാജ്യം സന്ധി ചെയ്യില്ല. ഇത്തരക്കാരെ വേരോടെ പിഴുതെറിയണം. പോലീസും പട്ടാളവുമെല്ലാം അതാണ് ഉദ്ദേശിക്കുന്നത് എന്നും കെ.കെ. ശൈലജ പറഞ്ഞു.
മതപരമായ കടുംപിടിത്തമാണ് ഭീകരവാദത്തിന് കാരണമാകുന്നത്. ഭീകരവാദികൾക്ക് മതമില്ല, മറിച്ച് അവർക്ക് താവളം കിട്ടാൻ മതത്തെ കൂട്ടുപിടിക്കുകയാണ്. ഒരു മതവും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ടീച്ചർ പറഞ്ഞു. മതസ്പർദ്ധ കൂടുമ്പോൾ സ്വന്തം അയൽവാസികൾ പോലും ശത്രുക്കളാകുന്നു. അതാണ് മത തീവ്രവാദികൾ. അവർ വളർന്നുവരുമ്പോഴാണ് ഭീകരവാദികൾക്ക് സ്വാധീനം വർദ്ധിക്കുന്നതെന്നും ശൈലജ ടീച്ചർ പറഞ്ഞു.
ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി. ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് സന്ദീപ് കുമാർ വി.വി അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി. കെ.വി. വേണുഗോപാൽ, എ.എസ്.പി. കിരൺ പി.ബി., എ.സി.പി. ജോഷി ജോസ്, എ.വി. ജോൺ, ഭാരവാഹികളായ പി. രമേശൻ, രാജേഷ് പി.വി., ഷൈജു മാച്ചാത്തി, പ്രജിഷ് ടി., ഒ.വി. ജനാർദ്ദനൻ, രാജി എം., ബിനുമോഹൻ പി.എ., അനീഷ് കെ.പി., പ്രിയേഷ് കെ., രാധാകൃഷ്ണൻ കെ., അനിരുദ്ധ് എം.വി., സുധീർ ഖാൻ എ., സിനീഷ് വി., രാജേഷ് കെ.പി., വിപിൻ ഇ., സുകേഷ് കെ.സി., അഖിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.കെ. ശൈലജയുടെ ഈ പ്രസ്താവനയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: K.K. Shailaja MLA stated that religious discord and terrorism make neighbors enemies. Speaking at a Kerala Police Association convention, she emphasized the need to eradicate terrorism, citing religious extremism as a cause.
#KKShailaja, #Terrorism, #ReligiousDiscord, #KeralaPolice, #Kannur, #India