Rejection | കുഴൽനാടന്റെ 'ഉണ്ടയില്ലാ വെടി' ഹൈക്കോടതി തള്ളി: എം.വി ഗോവിന്ദൻ


● സർക്കാരിനെതിരെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
● മാധ്യമങ്ങൾക്ക് കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
● വിജിലൻസ് കോടതിയും ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു.
കണ്ണൂർ: (KVARTHA) സി.എം.ആർ.എൽ എക്സാലോജിക് കരാർ വിഷയത്തിൽ മാത്യു കുഴൽനാടൻ്റെ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മാത്യു കുഴൽനാടന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മാധ്യമങ്ങൾക്ക് കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് പങ്കാളിത്തമുള്ള കെ.എം.ആർ.എൽ - എക്സാലോജിക് കരാറിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സി.എം.ആർ.എൽ - എക്സാലോജിക് വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്. വിജിലൻസ് കോടതിയും ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
CPM State Secretary M.V. Govindan reacted to the High Court dismissing Mathew Kuzhalnadan's petition seeking investigation into the CMRL-Exalogic contract involving Chief Minister's daughter Veena Vijayan. Govindan stated that the High Court found Kuzhalnadan's allegations baseless and that the verdict is a setback for the opposition and the media trying to create a smokescreen against the government.
#MVGovindan #MathewKuzhalnadan #KeralaHighCourt #CMRL #Exalogic #KeralaPolitics