Local Elections | തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, 17 സീറ്റുകളിൽ വിജയം; യുഡിഎഫിന് 12; പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം

 
LDF, UDF, and SDPI celebrate their wins in Kerala by-elections
LDF, UDF, and SDPI celebrate their wins in Kerala by-elections

Image Credit: Facebook/ CPIM Kerala

● 30 വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
● തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് വിജയം.
● കാസർകോട് 2 വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചു.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. എൽഡിഎഫ് 17 സീറ്റുകളിൽ വിജയിച്ചു. യുഡിഎഫ് 12 സീറ്റുകൾ നേടി. ഒരിടത്ത് എസ് ഡി പി ഐ വിജയിച്ചു. കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.

വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വി ഹരികുമാർ വിജയിച്ചു. കൗൺസിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്.

പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐ അട്ടിമറി വിജയം നേടി. കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുക്കുകയായിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറയാണ് വിജയിച്ചത്. കോണ്‍ഗ്രസ് മൂന്നാമതായി. യുഡിഎഫ് അംഗമായിരുന്ന അബ്ദുള്‍ ഖരീമിന്റെ മരണത്തെ തുടര്‍ന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

വിജയികൾ:

കൊല്ലം

അഞ്ചൽ (യുഡിഎഫ്): മുഹമ്മദ് ഷെറിന്‍ ജെ എസ് 2858 , ഭൂരിപക്ഷം 749

കൊട്ടാരക്കര (എൽഡിഎഫ്): വൽസമ്മ എ, ഭൂരിപക്ഷം 900

കുലശേഖരപുരം (എൽഡിഎഫ്): പി സുരജാ ശിശുപാലൻ, ഭൂരിപക്ഷം 595

ക്ലാപ്പന (എൽഡിഎഫ്): ജയാദേവി, ഭൂരിപക്ഷം 277

ഇടമുളയ്ക്കൽ (യുഡിഎഫ്): ഷീജ ദിലീപ്, ഭൂരിപക്ഷം 24

കല്ലുവാതുക്കൽ (എൽഡിഎഫ്): മഞ്ജു സാം, ഭൂരിപക്ഷം 193

തിരുവനന്തപുരം

ശ്രീവർാഹം (എൽഡിഎഫ്): വി ഹരികുമാർ, ഭൂരിപക്ഷം 12

കരുങ്കുളം (യുഡിഎഫ്): സേവ്യർ ജറോൺ, ഭൂരിപക്ഷം 169

പൂവച്ചൽ (എൽഡിഎഫ്): സെയ്ദ് സബർമതി, ഭൂരിപക്ഷം 57

പാങ്കോട് (എസ് ഡി പി ഐ): മുജീബ് പുലിപ്പാറ, ഭൂരിപക്ഷം 226

പത്തനംതിട്ട

അയിരൂർ (യുഡിഎഫ്): പ്രീതാ ബി. നായർ, ഭൂരിപക്ഷം 106

പുറമറ്റം (എൽഡിഎഫ്): ശോഭിക ഗോപി, ഭൂരിപക്ഷം 152

കുമ്പഴ നോർത്ത് (എൽഡിഎഫ് സ്വത): ബിജിമോൾ മാത്യു, ഭൂരിപക്ഷം 3

ആലപ്പുഴ

കവളം (എൽഡിഎഫ്): മംഗളാനന്ദൻ, ഭൂരിപക്ഷം 171

മുട്ടാർ (യുഡിഎഫ്): ബിൻസി ഷാബു, ഭൂരിപക്ഷം 15

കോട്ടയം

രാമപുരം (യുഡിഎഫ്): രജിത ടി ആർ, ഭൂരിപക്ഷം 235

ഇടുക്കി

വാത്തിക്കുടി (എൽഡിഎഫ്): ബിനു, ഭൂരിപക്ഷം 7

എറണാകുളം

അശമന്നൂർ (യുഡിഎഫ്): എൻ.എം.നൗഷാദ്, ഭൂരിപക്ഷം 40

പൈങ്ങോട്ടൂർ (സ്വത): അമല്‍ രാജ്, ഭൂരിപക്ഷം 166

പായിപ്ര (യുഡിഎഫ്): സുജാത ജോൺ, ഭൂരിപക്ഷം 162

മൂവാറ്റുപുഴ (യുഡിഎഫ്): മേരിക്കുട്ടി ചാക്കോ, ഭൂരിപക്ഷം 65

തൃശൂർ

ചോവന്നൂർ (എൽഡിഎഫ്): ഷഹര്‍ബാൻ, ഭൂരിപക്ഷം 48

പാലക്കാട്

മുണ്ടൂർ (എൽഡിഎഫ്): പ്രശോഭ് കെ ബി, ഭൂരിപക്ഷം 346

മലപ്പുറം

കരുളായി (യുഡിഎഫ്): വിപിൻ കെ, ഭൂരിപക്ഷം 397

തിരുനാവായ (UDF): അബ്ദുൽ ജബ്ബാർ, ഭൂരിപക്ഷം 260

കോഴിക്കോട്

പുറമേരി (യുഡിഎഫ്): അജയ‍ൻ, ഭൂരിപക്ഷം 20

കണ്ണൂർ

പന്നിയന്നൂർ (എൽഡിഎഫ്): ശരണ്യ സുരേന്ദ്രൻ, ഭൂരിപക്ഷം 499

കാസർകോട്

മടിക്കൈ (എൽഡിഎഫ്): ഒ നിഷ (എതിരില്ല)

കോടോം-ബേളൂർ (എൽഡിഎഫ്): സൂര്യ ഗോപാലൻ, ഭൂരിപക്ഷം 100

കയ്യൂർ-ചീമേനി (എൽഡിഎഫ്): കെ സുകുമാരൻ (എതിരില്ല)

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

LDF secures 17 seats, UDF gets 12, and SDPI scores a surprise victory in Pulippara ward.

#LDF #UDF #SDPI #KeralaBypolls #ElectionResults #LocalElections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia