Election Results | തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, 23 വാർഡുകളിൽ ജയം; യുഡിഎഫിന് 19 ഉം ബിജെപിക്ക് മൂന്നും സീറ്റുകൾ 

 
Election Results
Election Results

Photo: Facebook/ Communist Party of India

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്ന വെള്ളനാട് ശശി 1143 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയിച്ചത് ശ്രദ്ധേയമായി

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. 23 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. യുഡിഎഫ് 19ഉം, ബിജെപി മൂന്നും, സ്വതന്ത്ര സ്ഥാനാർത്ഥികൾ നാലും സീറ്റുകൾ നേടി. 

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേർന്ന വെള്ളനാട് ശശി 1143 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയിച്ചത് ശ്രദ്ധേയമായി. എൽഡിഎഫ് എട്ട് യുഡിഎഫ് സിറ്റിങ് സീറ്റുകളും നാല് ബിജെപി സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തു. അതേസമയം സ്വതന്ത്രർ അടക്കം അഞ്ച് സീറ്റുകൾ അധികം നേടാൻ യുഡിഎഫിനായി.

വിജയികൾ 

തിരുവനന്തപുരം:

വെള്ളനാട് ഡിവിഷൻ - എൽഡിഎഫ്
കരിമൻകോട് - എൽഡിഎഫ്
മടത്തറ - എൽഡിഎഫ്
കൊല്ലായിൽ - എൽഡിഎഫ്
പട്ട്‌ള - എൽഡിഎഫ്
ചാത്തമ്പറ - എൽഡിഎഫ്
ചെറുവള്ളിമുക്ക് - എൽഡിഎഫ്
തോട്ടവാരം - എൽഡിഎഫ്

കൊല്ലം:

പുലിയൂർവഞ്ചി വെസ്റ്റ് - നജീബ് മണ്ണേൽ (യുഡിഎഫ്)
കുമരംചിറ - അജ്‌മൽ ഖാൻ (യുഡിഎഫ്)
കാഞ്ഞിരംപാറ - ബിന്ദു (യുഡിഎഫ്)
കരവാളൂർ ടൗൺ - അനൂപ് പി ഉമ്മൻ (എൽഡിഎഫ്)

പത്തനംതിട്ട:

ഏഴംകുളം - സിസദാനന്ദൻ (യുഡിഎഫ്)
പന്നിയാർ  - ജോളി (യുഡിഎഫ്)

ആലപ്പുഴ:

രാമങ്കരി 13-ാം വാർഡ് - എൽഡിഎഫ്
മാന്നാർ 11-ാം വാർഡ് - എൽഡിഎഫ്
ചെറിയനാട് 4-ാം വാർഡ് - ബി.ജെ.പി

കോട്ടയം:

വാകത്താനം 11-ാം വാർഡ് (പൊങ്ങന്താനം) - ബവിത ജോസഫ് (എൽഡിഎഫ്)
പനച്ചിക്കാട് 20-ാം വാർഡ് (പൂവന്തുരുത്ത്) - മഞ്ജു രാജേഷ് (യുഡിഎഫ്)
ചെമ്പ് 1-ാം വാർഡ് (കാട്ടിക്കുന്ന്) - നിഷ വിജു (എൽഡിഎഫ്)

ഇടുക്കി:

ഉടുമ്പൻചോല 8-ാം വാർഡ് - യേശുദാസ് (എൽഡിഎഫ്)
തൊടുപുഴ 9-ാം വാർഡ് - യുഡിഎഫ്
തോപ്രാംകുടി - യുഡിഎഫ്
അറക്കുളം 6-ാം വാർഡ് (ജലന്ധർ) - ബിജെപി

എറണാകുളം:

ചിറ്റാറ്റുകര 8-ാം വാർഡ് - എൽഡിഎഫ്
വാഴക്കുളം 8-ാം വാർഡ് - യുഡിഎഫ്
ചൂർണിക്കര 9-ാം വാർഡ് - യുഡിഎഫ്

തൃശൂർ:

വെള്ളാങ്ങല്ലൂർ ബ്ലോക്ക് (കൊമ്പത്ത്, കടവ്) - എൽഡിഎഫ്
മുള്ളൂർക്കര (വണ്ടിപറമ്പ്) 11-ാം വാർഡ് - എൽഡിഎഫ്
പാവറട്ടി (കാളാനി) 1-ാം വാർഡ് - ബി.ജെ.പി

പാലക്കാട്:

കൊല്ലങ്കോട് (പാലത്തുള്ളി) - എൽഡിഎഫ്
ഷോളയൂർ (കോട്ടത്തറ) - എൽഡിഎഫ്
പുതുനഗരം (തെക്കത്തിവട്ടാരത്ത്) - യുഡിഎഫ്
തച്ചമ്പാറ (മുണ്ടമ്പലത്ത്) - യുഡിഎഫ്
മങ്കര (കൂരാത്ത്) - യുഡിഎഫ്

മലപ്പുറം:

മലപ്പുറം മുനിസിപ്പാലിറ്റി (പൊടിയാട്) - കോൺഗ്രസ്
മുന്നിയൂർ 2-ാം വാർഡ് - കോൺഗ്രസ്
വട്ടംകുളം (എടപ്പാൾ ചുങ്കം) 14 - കോൺഗ്രസ്
കൂട്ടിലങ്ങാടി 7-ാം വാർഡ് - വെൽഫെയർ പാർട്ടി (സ്വതന്ത്ര സ്ഥാനാർത്ഥി)

കോഴിക്കോട്:

ഓമശേരി (മങ്ങാട് വെസ്റ്റ് 17) - എൽഡിഎഫ്
ഉള്ളിയേരി 3-ാം വാർഡ് (തെരുവത്ത്കടവ്) - യുഡിഎഫ്
കൊടിയത്തൂർ 3-ാം വാർഡ് (മാട്ടുമുറി) - യുഡിഎഫ്
തൂണേരി ബ്ലോക്ക് 2-ാം വാർഡ് - യുഡിഎഫ്

കണ്ണൂർ:

തലശേരി (പെരിങ്കളം) 18-ാം വാർഡ് - എം എ സുധീശൻ (എൽഡിഎഫ്)
കാങ്കോൽ-ആലപ്പടമ്പ് (ആലക്കാട്) - എം ലീല (എൽഡിഎഫ്)
പടിയൂർ-കല്യാട് (ഒന്നാം വാർഡ്) - കെ വി സവിത (എൽഡിഎഫ്)
കാസർകോട്:

കാസർകോട് 

നഗരസഭ (ഖാസിലേൻ) - കെ എം ഹനീഫ് (മുസ്ലീം ലീഗ്)
മൊഗ്രാൽ പുത്തൂർ (കല്ലംങ്കൈ) - ധർമ്മപാൽ ദാരില്ലത്ത് (മുസ്ലീം ലീഗ്)
മൊഗ്രാൽ പുത്തൂർ (കോട്ടക്കുന്ന്) - അസ്മിന ഷാഫി (യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia