Election Results | കണ്ണൂരിൽ രണ്ടിടങ്ങളിൽ സിറ്റിങ് സീറ്റ് നില നിർത്തി എൽഡിഎഫ്; കണിച്ചാർ പഞ്ചായത്തിൽ അനിശ്ചിതത്വം നീങ്ങി

 
"LDF retains seats in Kannur, Kerala elections"
"LDF retains seats in Kannur, Kerala elections"

Photo: Arranged

● യുഡിഎഫിലെ എൻ പ്രസന്നയെയാണ് പരാജയപ്പെടുത്തിയത്. 
● കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നനാണ് വിജയിച്ചത്. 
● കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും നിലനിർത്താൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി. 

കണ്ണൂർ: (KAVRTHA) ജില്ലയിലെ രണ്ടിടങ്ങളിൽ എൽഡിഎഫ് സിറ്റിങ് സീറ്റുകൾ നിലനിർത്തി. മാടായി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മണി പവിത്രൻ 234 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. യുഡിഎഫിലെ എൻ പ്രസന്നയെയാണ് പരാജയപ്പെടുത്തിയത്. 

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രതീഷ് പൊരുന്നനാണ് വിജയിച്ചത്. ഇതോടെ കണിച്ചാർ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫിന് കഴിഞ്ഞു.

കണിച്ചാർ പഞ്ചായത്ത്‌ ആറാം വാർഡും പഞ്ചായത്ത്‌ ഭരണവും നിലനിർത്താൻ കഴിഞ്ഞത് എൽഡിഎഫിന് നേട്ടമായി. സിപിഎമ്മിലെ രതീഷ് പൊരുന്നൻ 199 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പഞ്ചായത്തിൽ എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണുളളത്.

#LDF #Kannur #KeralaElections #Panchayat #ElectionResults #Kanchiyar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia