Criticism | 'സംഘ്പരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ ലീഗ് കൂട്ടിയാൽ കൂടില്ല', രൂക്ഷ വിമർശനവുമായി എ എ റഹീം

 
Rahim's Facebook Post Criticizing League
Rahim's Facebook Post Criticizing League

Photo Credit: Facebook/ A A Rahim

● ചന്ദ്രിക പത്രത്തിലെ മുഖപ്രസംഗത്തിനെതിരെ വിമർശനം. 
● 'വളർത്തു പൂച്ചകൾ' ആണെന്ന് ആരോപണം. 
● 'സുധാകരൻ പറഞ്ഞത് ഇതുവരെ പാണക്കാട്ടെ ലീഗ് നേതാക്കൾ അറിഞ്ഞിട്ടില്ല'.

തിരുവനന്തപുരം: (KVARTHA) ചന്ദ്രികയിലെ സിപിഎമ്മിനെതിരായി മുഖപ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. സംഘപരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ ലീഗ് കൂട്ടിയാൽ കൂടില്ലെന്നും സംഘപരിവാർ ഭീഷണികൾക്ക് മുന്നിൽ ലീഗ് എന്നും 'അനുസരണയുള്ള' വളർത്തു പൂച്ചകൾ മാത്രമായിരുന്നെന്നും റഹീം ഫേസ്‌ബുക് പോസ്റ്റിൽ കുറിച്ചു.

ബാബരി മസ്ജിദ് പൊളിച്ചത് ആർ എസ് എസും, കൂട്ട് നിന്നത് കോൺഗ്രസുമാണ്. ലീഗ്, അന്നൊരക്ഷരം ഇതുപോലെ കോൺഗ്രസിനെതിരെ പറഞ്ഞില്ല. ചിലപ്പോഴൊക്കെ ‘നൊമ്പരപ്പെട്ടു’ ആത്മ സംതൃപ്തി വരുത്തും. ഇക്കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് ജാമ്പവന്റെ കാലത്തെ കാര്യമെന്നു സുധാകരൻ പറഞ്ഞതും ഇതുവരെ പാണക്കാട്ടെ ലീഗ് നേതാക്കൾ അറിഞ്ഞിട്ടില്ല. പാലക്കാട്ടെ നഗരസഭയിൽ ഈ അടുത്തകാലത്ത് ആർ എസ് എസ്, ജയ് ശ്രീ റാം എന്നെഴുതി വച്ചപ്പോൾ അതെടുത്തു മാറ്റാൻ ചുണയുള്ള ഡി വൈ എഫ് ഐക്കാരാണ് ഉണ്ടായിരുന്നതെന്നും റഹീം കൂട്ടിച്ചേർത്തു.

മാറാട് കലാപ സമയത്ത് ലീഗ് മന്ത്രിമാർക്ക് പോലും കലാപ ബാധിത പ്രദേശങ്ങളിൽ കയറാൻ പറ്റില്ല എന്ന് സംഘപരിവാർ വിലക്ക് വന്നപ്പോൾ, പിണറായി വിജയൻ അന്നത്തെ പാർട്ടി സെക്രട്ടറിയായിരിക്കെ സംഘപരിവാറിന്റെ ഭീഷണി വകവയ്ക്കാതെ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശിച്ചിരുന്നുവെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

സിപിഎം വർഗീയതയുടെ കാളിയൻമാരായി എന്നായിരുന്നു ചന്ദികയിലെ മുഖപ്രസംഗത്തിൽ വിമർശനം. നെറികേടിനെതിരെയുള്ള മതേതര കേരളത്തിൻ്റെ പ്രതികരണം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിനിയോഗിക്കുമെന്നും സിപിഎം പാലക്കാട് വർഗീയതയുടെ വിഷവിത്തുകൾ വിതറിയെന്നും ചന്ദ്രിക വിമർശിക്കുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

Rahim's Facebook Post Criticizing League

സി പി എമ്മിന്റെ നെഞ്ചത്ത് കയറി നൃത്തം ചവിട്ടാമെന്ന് കരുതണ്ട.ലീഗിന് കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ മൊത്ത കുത്തകാവകാശം ഇല്ല എന്ന യാഥാർധ്യം ഓർമ്മ വേണം.ജമാ അത്തെ ഇസ്ലാമിയും,എസ് ഡി പി ഐ യും ലീഗിനെ ഹയ് ജാക്ക് ചെയ്തിരിക്കുന്നു.
ഉറഞ്ഞു തുള്ളുന്ന ലീഗ് ഒരു കാര്യം ഓർക്കണം,
പത്രത്തിൽ ഇങ്ങനെ എഴുതി രസിക്കാൻ എളുപ്പമാണ്.സംഘപരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ,
ലീഗ് കൂട്ടിയാൽ കൂടില്ല.

ബാബരി മസ്ജിദ് പൊളിച്ചത് ആർ എസ് എസും,
കൂട്ട് നിന്നത് കോൺഗ്രസുമാണ്.ലീഗ്,അന്നൊരക്ഷരം ഇതുപോലെ കോൺഗ്രസ്സിനെതിരെ പറഞ്ഞില്ല.
ചിലപ്പോഴൊക്കെ ‘നൊമ്പരപ്പെട്ടു’ആത്മ സംതൃപ്തി വരുത്തും.ഇക്കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകർത്തു കളഞ്ഞത് ജാമ്പവന്റെ കാലത്തെ കാര്യമെന്നു ശ്രീ സുധാകരൻ പറഞ്ഞതും ഇതുവരെ പാണക്കാട്ടെ ലീഗ് നേതാക്കൾ അറിഞ്ഞിട്ടില്ല.

പാലക്കട്ടെ നഗരസഭയിൽ ഈ അടുത്തകാലത്ത് 
ആർ എസ് എസ്,ജയ് ശ്രീ റാം എന്നെഴുതി വച്ചപ്പോൾ  അതെടുത്തു മാറ്റാൻ ചുണയുള്ള ഡി വൈ എഫ് ഐക്കാരാണ് ഉണ്ടായിരുന്നത്,യൂത്ത് ലീഗും,യൂത്ത് കോൺഗ്രസ്സും അല്ല ഉണ്ടായിരുന്നത്.
മാറാട് കലാപ സമയത്ത് ലീഗ് മന്ത്രിമാർക്ക് പോലും 
കലാപ ബാധിത പ്രദേശങ്ങളിൽ കയറാൻ പറ്റില്ല എന്ന് സംഘപരിവാർ വിലക്ക് വന്നപ്പോൾ അത് കേട്ട് ഒരക്ഷരം മിണ്ടാതെ മടങ്ങിയവരാണ് നിങ്ങൾ.കൂടെ കൂട്ടും എന്നു കോൺഗ്രസ്സ് മുഖ്യ മന്ത്രിക്ക് പോലും പറയാൻ ധൈര്യം വന്നില്ല.

ലീഗ് ഇന്ന് കല്ലെറിയുന്ന സഖാവ് പിണറായി വിജയൻ അന്ന് മുഖ്യമന്ത്രിയല്ല,പാർട്ടി സെക്രട്ടറി ആയിരുന്നു.എളമരം കരീമിനും,വി കെ സി മമ്മദ് കോയ എം എൽ എ യ്ക്കും പിണറായിക്കൊപ്പം കലാപ ബാധിത പ്രദേശങ്ങളിൽ വരാൻ പറ്റില്ല എന്ന് സംഘപരിവാർ പ്രഖ്യാപിച്ചു.ലീഗ് മന്ത്രിമാർ ഗസ്റ്റ് ഹൗസിൽ ഒളിച്ചിരുന്നപ്പോൾ സഖാവ് പിണറായി,
ആർ എസ് എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എളമരത്തെയും 
വി കെസിയെയും കൂട്ടി തലയുയർത്തി കടന്നു ചെന്നു.

കേരളത്തിൽ ഏറ്റവും കുറച്ചു വരിക്കാർ ഉള്ള പത്രങ്ങളിൽ ഒന്നാണ് ചന്ദ്രിക.അതിൽ സി പി എമ്മിനെതിരെ എഴുതി ആത്മസുഖം അനുഭവിക്കലാണ് ലീഗിന് ചെയ്യാൻ കഴിയുന്ന പരമാവധി ധീരത.അല്ലാതെ സംഘപരിവാർ ഭീഷണികൾക്ക് മുന്നിൽ ലീഗ് എന്നും ‘അനുസരണയുള്ള’ വളർത്തു പൂച്ചകൾ മാത്രമായിരുന്നു.

#KeralaPolitics, #LeagueCriticism, #AARahim, #RSSOpposition, #BabriMasjid, #ChandrikaEditorial

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia