Security | ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് സമീപം 2 തോക്കുകളുമായി ഒരാള്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടയച്ചു

 
Man arrested with two guns near Trump rally
Man arrested with two guns near Trump rally

Photo Credit: Screenshot from a X Video by Donald J. Trump

● പൊലീസ് പിടിയിലായത് 49 കാരന്‍.
● കറുത്ത എസ്യുവി കാറിലാണ് എത്തിയത്.
● സുരക്ഷയെ ബാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍. 

കലിഫോര്‍ണിയ: (KVARTHA) യുഎസ് മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ (Donald Trump) തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കുസമീപം അനധികൃതമായി തോക്കുകള്‍ കൈവശം വെച്ചതിന് ഒരാളെ പൊലീസ് പിടികൂടി. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയായ വെം മില്ലര്‍ (Vem Miller-49) പിടിയിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

കറുത്ത എസ്യുവി കാറില്‍ എത്തിയ ഇയാളെ റാലി നടക്കുന്ന വേദിക്ക് സമീപത്തെ പരിശോധനക്കിടെ തടയുകയായിരുന്നു. കാറില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളുടെ പക്കല്‍ നിന്ന് തിരകള്‍ നിറച്ച രണ്ടു തോക്കുകള്‍ കണ്ടെടുത്തത്. തോക്കുപിടിച്ചെടുത്ത സംഭവം ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സുരക്ഷേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അതേസമയം, ഈ വര്‍ഷം രണ്ട് തവണ ട്രംപിന് നേരെ വെടിവെപ്പുണ്ടായിരുന്നു. സെപ്റ്റംബറില്‍ ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58)യെ പിടികൂടിയിരുന്നു.

ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെയും ട്രംപിനുനേരെ വെടിവെപ്പുണ്ടായിരുന്നു. പ്രസംഗിക്കുന്നതിനിടെയുണ്ടായ വെടിവെപ്പില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൊലപ്പെടുത്തിയിരുന്നു.

#trump #rally #arrest #guns #security #california #uspolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia