Event | ജനഹൃദയങ്ങള്‍ കീഴടക്കി മാനവസഞ്ചാരം യാത്ര തുടരുന്നു; കോട്ടയത്ത് ഊഷ്മള സ്വീകരണം
● 'ഏര്‍ളി ബേഡ്സ്' പ്രഭാത നടത്തത്തോടെ പര്യടനം ആരംഭിച്ചു.
● ഇടുക്കി ജില്ലാ മാനവ സംഗമം അടിമാലി ഗ്രാമപഞ്ചായത്തില്‍ നടന്നു.
● കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായി.
● യാത്ര ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
കോട്ടയം: (KVARTHA) സുഗന്ധ വ്യജ്ഞനങ്ങളുടെ നാടും കടന്ന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നയിക്കുന്ന മാനവ സഞ്ചാരം കോട്ടയത്തെത്തി. കാസര്‍കോട് നിന്ന് ആരംഭിച്ച യാത്രയുടെ 12ാം ദിവസത്തില്‍ കോട്ടയത്ത് വിവിധ മത-, രാഷ്ട്രീയ-, സാമൂഹിക-, സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രമുഖര്‍ സ്വീകരണം നല്‍കി.
പുലര്‍ച്ചെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ 'ഏര്‍ളി ബേഡ്സ്' പ്രഭാത നടത്തത്തോടെയാണ് സഞ്ചാരം കോട്ടയം ജില്ലയില്‍ പര്യടനം ആരംഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ഇടുക്കി ജില്ലാ മാനവ സംഗമത്തില്‍ കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് എ കെ അബ്ദുല്‍ ഹമീദ് ബാഖവി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി സന്ദേശപ്രഭാഷണം നടത്തി.
യാത്രാനായകന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി സ്വീകരണ സംഗമത്തെ അഭിസംബോധന ചെയ്തു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായിരുന്നു. എസ്വൈഎസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പ്രാര്‍ഥന നടത്തി. ടി കെ അബ്ദുല്‍ കരീം സഖാഫി ഇടുക്കി, റവ. ഫാദര്‍ പി.കെ മാമ്മന്‍, ചാണ്ടി പി അഗസ്റ്റിന്‍, അനസ് ഇബ്റാഹീം, അന്‍സാരി, പിഎസ്ശങ്കരന്‍ ശാന്തി, കെ അബ്ദുല്‍ കലാം, എന്‍ എം സ്വാദിഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവര്‍ സംസാരിച്ചു.
യൂസുഫ് അന്‍വരി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഷാജഹാന്‍ മുഈനി, ശിഹാബുദ്ദീന്‍ നൂറാനി എന്നിവര്‍ സംബന്ധിച്ചു. പ്രൊഫ. ഷറഫുദ്ദീന്‍ ഉടുമ്പന്നൂര്‍ സ്വാഗതവും സി പി മുസ്തഫ അഹ്സനി നന്ദിയും പറഞ്ഞു. ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് മാനവസഞ്ചാരം സംഘടിപ്പിക്കുന്നത്. യാത്ര ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
#ManavaSancharam, #Kerala, #interfaith, #unity, #socialharmony, #India