Praise | തരൂരിന് പിന്നാലെ മണി ശങ്കർ അയ്യരും സിപിഎം അനുകൂല പ്രസ്താവനയുമായി രംഗത്ത്; തദ്ദേശ ഭരണത്തിൽ പിണറായി സർക്കാരിനെ പുകഴ്ത്തിയത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി


● മണിശങ്കർ അയ്യർ സി.പി.എം വേദിയിൽ.
● കേരളത്തിന്റെ തദ്ദേശ ഭരണം മാതൃകയെന്ന് പ്രശംസ.
● തോമസ് ഐസക്കുമായി അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തൽ.
● കോൺഗ്രസ് ജില്ലാ ഘടകം പരിപാടിയിൽ സഹകരിച്ചില്ല.
കണ്ണൂർ: (KVARTHA) തിരുവനന്തപുരം എംപി ശശി തരൂരിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരും. സി.പി.എം നിയന്ത്രണത്തിലുള്ള എ.കെ.ജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം, എന്നിവ സംയുക്തമായി നടത്തിയ അധികാര വികേന്ദ്രീകരണവും തദ്ദേശ ഭരണവുമെന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കാനാണ് മണിശങ്കർ അയ്യർ തിങ്കളാഴ്ച രാവിലെ ഡൽഹിയിൽ നിന്നുമെത്തിയത്.
കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന നടത്തിപ്പിൽ മാതൃകയാണെന്നും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം സെമിനാറിൽ നടത്തിയ പ്രസംഗത്തിനിടെ അനുസ്മരിച്ചു. കെ.പി.സി.സിയും കോൺഗ്രസ് ജില്ലാ ഘടകവും സഹകരിക്കാതെ വിട്ടു നിന്ന സി.പി.എം പരിപാടിയിൽ ഉന്നത കോൺഗ്രസ് നേതാവ് തന്നെ ഡൽഹിയിൽ നിന്നെത്തിയത് വിവാദമായിരുക്കുകയാണ്.
സെമിനാറിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും അര ലക്ഷം രൂപ വീതം നിർബന്ധ പിരിവ് നടത്തുന്നതായി ആരോപിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. ചിലയിടങ്ങളിൽ പരസ്യ പ്രതിഷേധവും നടന്നു. ഇതിനിടെ സെമിനാറിൽ പങ്കെടുത്തവരിൽ നാലിൽ ഒന്നു പേർ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്നാണെന്ന് മുഖ്യ സംഘാടകരിലൊരാളായ എം.വി ജയരാജൻ പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തുവെന്നാണ് അവകാശവാദം. കോൺഗ്രസ് ദേശീയ നേതാവായ മണിശങ്കർ സി.പി.എം പരിപാടിയിൽ പങ്കെടുത്ത വിവരം തങ്ങൾക്കറിയില്ലെന്നാണ് കണ്ണൂർ ഡി.സി.സി നേതാക്കളുടെ വിശദീകരണം.
വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കമന്റ് ചെയ്യൂ!
Following Shashi Tharoor, Mani Shankar Aiyar praised Kerala's local governance at a CPM event, putting the Congress party in a difficult position. He acknowledged his close ties with former finance minister Thomas Isaac. This comes as the Congress distanced itself from the event.
#KeralaPolitics #LocalGovernance #CPM #Congress #ManiShankarAiyar #ShashiTharoor
\