Protest Clash | കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

 
 Mass Clash at Kannur City Police Commissioner Office in KSU Protest; Water Cannons Deployed
 Mass Clash at Kannur City Police Commissioner Office in KSU Protest; Water Cannons Deployed

Photo: Arranged

● ബാരിക്കേഡിന് മുകളിൽ കയറി പൊലീസിനെതിരെ ബലപ്രയോഗം നടത്തിയ പ്രവർത്തകർക്കെതിരെ വരുൺ ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. 
 ● കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ നിന്നും ബാരിക്കേഡ് ഉയർത്തി പൊലീസ് തടയുകയായിരുന്നു. 
 ● മാർച്ചിനെ നേരിടാൻ വളപട്ടണം എഎസ്പി ബി കാർത്തികിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. 

കണ്ണൂർ: (KVARTHA) തോട്ടട ഐടിഐയിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ പ്രതിഷേധിച്ചു കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിൻ്റെ നേതൃത്വത്തിൽ നടന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടന്ന മാർച്ചിൽ വ്യാപക സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പൊലീസിനെതിരെ ബലപ്രയോഗം നടത്തിയ പ്രവർത്തകർക്കെതിരെ വരുൺ ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. വരുണിന് നേരെയും ബാരിക്കേഡിന് മറുപുറം നിന്ന പൊലീസുകാർക്കെതിരെയും പൈപ്പും കൊടി കെട്ടിയ പൈപ്പും വലിച്ചെറിഞ്ഞു. 

 Mass Clash at Kannur City Police Commissioner Office in KSU Protest; Water Cannons Deployed

ഇതിനു ശേഷം പൊലീസ് ക്ലബിന് മുൻപിലെ വാഹനഗതാഗതം ഉപരോധിച്ചതിന് ശേഷമാണ് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി മടങ്ങിയത്. തോട്ടട ഐടിഐയിലെ അക്രമത്തിന് നേതൃത്വം കൊടുത്ത മുഴുവൻ എസ്എഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് തിങ്കളാഴ്ച പകൽ 12.30 ഓടെ മാർച്ച് നടത്തിയത്. 

Mass Clash at Kannur City Police Commissioner Office in KSU Protest; Water Cannons Deployed

കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ നിന്നും ബാരിക്കേഡ് ഉയർത്തി പൊലീസ് തടയുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ്‌ ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുൽ, അൻഷിദ് വി കെ, സൂരജ് വി ടി, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കറ്റയാട്ട്, ആസിഫ് മുഹമ്മദ്‌, മിവ ജോളി, റനീഫ്, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

മാർച്ചിനെ നേരിടാൻ വളപട്ടണം എഎസ്പി ബി കാർത്തികിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു. ഇതേ തുടർന്ന് ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെയാണ് ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും നടന്നത്. തോട്ടട ഐടിഐയിൽ കെ എസ് യു നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാത്ത ഭരിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന പൊലീസിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

#KSUProtest, #KannurClash, #PoliceAction, #StudentProtest, #KeralaPolitics, #WaterCannon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia