Controversy | 'കാലിന് പ്രശ്‌നമുണ്ടായിരുന്നു'; തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി
● ആരുടേയും അച്ഛന് വിളിച്ചിട്ടില്ല.
● 15 ദിവസം കാല്‍ ഇഴച്ചാണ് നടന്നത്.
● പൂരം കലക്കലില്‍ സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റം ഉണ്ടോ?
തിരുവനന്തപുരം: (KVARTHA) തൃശ്ശൂര്‍ പൂര നഗരിയിലെത്തിയത് ആംബുലന്‍സില്‍ കയറിയാണെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാലിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. അവിടെയുണ്ടായിരുന്ന രാഷ്ട്രീയമില്ലാത്ത യുവാക്കള്‍ എടുത്താണ് ആംബുലന്‍സില്‍ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
15 ദിവസം കാല്‍ ഇഴച്ചാണ് നടന്നത്. സിബിഐയെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ സുരേഷ് ഗോപി ചോദിച്ചു. തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.
എഡിഎമ്മിന്റെ മരണത്തില്‍, റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിയുടെ പ്രതികരണം ഇല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയങ്ങള്‍ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനകത്ത് നല്‍കിയ എന്‍ഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
#SureshGopi, #ThrissurPooram, #controversy, #KeralaPolitics, #ambulance