Defense | 'ഉപദേശിച്ച് വിടേണ്ടതിന് പകരം കേസെടുത്തു'; യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി
● യു പ്രതിഭ എംഎല്‍എയെ പിന്തുണച്ച് സജി ചെറിയാന്‍.
● നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന.
● കഞ്ചാവ് കേസില്‍ ചില മാധ്യമങ്ങള്‍ പ്രതിഭയെ വേട്ടയാടുന്നു.
● തന്റെ പ്രസ്താവനയും മാധ്യമങ്ങള്‍ വളച്ചൊടിച്ചു.
തിരുവനന്തപുരം: (KVARTHA) കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. യു പ്രതിഭയുടെ മകന്റെ കയ്യില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. ഒപ്പമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങള്‍ നല്‍കിയില്ല. നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ്. താന്‍ തെറ്റായ സന്ദേശം നല്‍കിയിട്ടില്ലെന്നും തന്റെ പ്രസ്താവനയും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
തന്റെ പാര്‍ട്ടിയിലെ ഒരു എംഎല്‍എയെ വേട്ടയാടിയാല്‍ കാഴ്ചക്കാരനാകില്ല. വലിയ തോതില്‍ കഞ്ചാവ് പിടിച്ചിട്ടില്ല. യു പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്‌സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ ന്യായീകരിച്ചു.
കേസിന് പിന്നില്‍ യു പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാര്‍ അല്ലെന്നും പ്രതിഭയെ ചില മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു. പുകവലിക്കുന്നത് തെറ്റല്ലെന്ന നേരത്തെ നടത്തിയ പ്രസ്താവനയെയും സജി ചെറിയാന്‍ ന്യായീകരിച്ചു.
#KeralaPolitics #SajiCherian #CannabisCase #UPratibha #ExciseCase #KeralaNews