Oath | അമിത് ഷാ, രാജ്‌നാഥ് സിങ്, ജെപി നദ്ദ, നിതിൻ ഗഡ്കരി; മോദിയുടെ മൂന്നാം മന്ത്രിസഭയിൽ പ്രമുഖരും അനുഭവസമ്പത്തുമുള്ള നിരവധി മുഖങ്ങൾ
രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു
ന്യൂഡെൽഹി: (KVARTHA) പ്രധാനമന്ത്രി മോദിയുടെ മൂന്നാം മന്ത്രിസഭയിൽ അനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ള നിരവധി മുഖങ്ങൾ ഇടം നേടി. 30 കാബിനറ്റ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാൽ, മന്ത്രിമാരുടെ വകുപ്പുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെ ഇന്ത്യയുടെ സമീപപ്രദേശങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
അധികാരമേറ്റവർ:
(1.) നരേന്ദ്ര മോദി (ബിജെപി)
(2.) രാജ്‌നാഥ് സിംഗ് (ബിജെപി)
(3.) അമിത് ഷാ (ബിജെപി)
(4.) നിതിൻ ഗഡ്കരി (ബിജെപി)
(5.) ജഗത് പ്രകാശ് നദ്ദ (ബിജെപി)
(6.) ശിവരാജ് സിംഗ് ചൗഹാൻ (ബിജെപി)
(7.) നിർമല സീതാരാമൻ (ബിജെപി)
(8.) സുബ്രഹ്മണ്യം ജയശങ്കർ (ബിജെപി)
(9.) മനോഹർ ലാൽ ഖട്ടർ (ബിജെപി)
(10.) എച്ച് ഡി കുമാരസ്വാമി (ജെഡിഎസ്)
(11.) പിയൂഷ് ഗോയൽ (ബിജെപി)
(12.) ധർമേന്ദ്ര പ്രധാൻ (ബിജെപി)
(13.) ജിതൻ റാം മാഞ്ചി (എച്ച് എ എം)
(14.) രാജീവ് രഞ്ജൻ (ലാലൻ) സിംഗ് (ജെഡിയു)
(15.) സർബാനന്ദ് സോനോവാൾ (ബിജെപി)
(16.) ഡോ വീരേന്ദ്ര കുമാർ (ബിജെപി)
(17.) റാം മോഹൻ നായിഡു (ടിഡിപി)
(18.) പ്രഹ്ലാദ് ജോഷി (ബിജെപി)
(19.) ജുവൽ ഓറം (ബിജെപി)
(20.) ഗിരിരാജ് സിംഗ് (ബിജെപി)
(21.) അശ്വിനി വൈഷ്ണവ് (ബിജെപി)
(22.) ജ്യോതിരാദിത്യ സിന്ധ്യ (ബിജെപി)
(23.) ഭൂപേന്ദർ യാദവ് (ബിജെപി)
(24.) ഗജേന്ദ്ര സിംഗ് ഷെഖാവത്ത് (ബിജെപി)
(25.) അന്നപൂർണാ ദേവി (ബിജെപി)
(26.) കിരൺ റിജിജു (ബിജെപി)
(27.) ഹർദീപ് സിംഗ് പുരി (ബിജെപി)
(28.) മൻസുഖ് മാണ്ഡവ്യ (ബിജെപി)
(29.) ജി കിഷൻ റെഡ്ഡി (ബിജെപി)
(30.) ചിരാഗ് പാസ്വാൻ (എൽജെപി)
(31.) സി ആർ പാട്ടീൽ (ബിജെപി)
(32.) റാവു ഇന്ദർജിത് സിംഗ് (ബിജെപി)
(33.) ഡോ ജിതേന്ദ്ര സിംഗ് (ബിജെപി)
(34.) അർജുൻ റാം മേഘ്‌വാൾ (ബിജെപി)
(35.) പ്രതാപ് ജാദവ് (ശിവസേന)
(36.) ജയന്ത് ചൗധരി (ആർഎൽഡി)
(37.) ജിതിൻ പ്രസാദ (ബിജെപി)