Visit | ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്; മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനും ഒപ്പമുണ്ടാകുമെന്നും സെലന്‍സ്‌കിക്ക് മോദിയുടെ ഉറപ്പ്

 
Modi, Zelenskyy, India-Ukraine relations, Kyiv visit, Peace efforts, Humanitarian aid, Russia-Ukraine conflict, Gandhi statue, Indian diaspora, Ukraine visit
Modi, Zelenskyy, India-Ukraine relations, Kyiv visit, Peace efforts, Humanitarian aid, Russia-Ukraine conflict, Gandhi statue, Indian diaspora, Ukraine visit

Photo Credit: Facebook / Vladimir Zelensky

10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്.
 

കീവ്: (KVARTHA) ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും ഒപ്പമുണ്ടാകുമെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെയാണ് മോദി പ്രസിഡന്റ് വൊളോദിമിറിന് ഈ ഉറപ്പ് നല്‍കിയത്.   സോവിയറ്റ് യൂണിയനില്‍ നിന്ന് 1991-ല്‍ യുക്രൈന്‍ സ്വതന്ത്രമായശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്.

10 മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം എല്ലാ ലോകനേതാക്കളും പോളണ്ടില്‍ ഇറങ്ങി ട്രെയിന്‍ മാര്‍ഗമാണ് യുക്രൈനിലേക്ക് പോകുന്നത്. ട്രെയിനിറങ്ങിയ മോദി ആദ്യം ഹോട്ടലിലേക്കാണ് പോയത്. യുക്രൈനിലെ ഇന്ത്യന്‍ സമൂഹം ഹോട്ടലില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

മോദിയുടെ വാക്കുകള്‍:

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ്. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുന്നു. രണ്ടടി മുന്നിലുണ്ടാകും- എന്നും മോദി പറഞ്ഞു. ഇന്ത്യ യുക്രൈന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും എല്ലാവരും യു എന്നിന്റെ ഉടമ്പടികള്‍ തുല്യമായി ബഹുമാനിക്കണമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കി പറഞ്ഞു.

നേരത്തേ യുക്രൈനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ മോദി ആദരമര്‍പ്പിച്ചിരുന്നു. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ സാര്‍വത്രികമാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയേകുന്നതാണെന്നും മോദി എക്‌സില്‍ കുറിച്ചു.


യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ സെലന്‍സ്‌കി അടക്കമുള്ള പാശ്ചാത്യ രാജ്യനേതാക്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലെത്തുന്നത്. അടുത്തിടെ മോദി സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

#ModiInUkraine #IndiaUkraineRelations #PeaceEfforts #HumanitarianAid #Diplomacy #ModiZelenskyy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia