Politics | ആദിവാസി-ദളിത്-പിന്നാക്ക വോട്ട് വാങ്ങി സവര്‍ണരെ അധികാരികളാക്കുന്ന മോദി-ബിജെപി തന്ത്രം 

 
Modi-BJP strategy to buy tribal-dalit-backward votes and put upper castes in power
Modi-BJP strategy to buy tribal-dalit-backward votes and put upper castes in power


മന്ത്രിസഭയില്‍ 60 ശതമാനവും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സെന്റര്‍ഫോര്‍ സ്റ്റഡ് ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് പറയുന്നു. 

 അര്‍ണവ് അനിത

(KVARTHA) അടിസ്ഥാനവര്‍ഗത്തെ അധാകാരത്തില്‍ നിന്നകറ്റി നിര്‍ത്തുകയും അവരുടെ ഉന്നമനത്തിന്റെ ചാലകശക്തിയായ ഭരണഘടന അട്ടിമറിക്കാന്‍ ലക്ഷ്യമിടുകയും ചെയ്ത നരേന്ദ്ര മോദിക്കും ബിജെപിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായെന്ന് അവര്‍ക്ക് ബോധ്യമായെന്ന് പ്രതിപക്ഷം പറയുന്നു. അതുകൊണ്ടാണ് മൂന്നാം മോദി സര്‍ക്കാരിലെ 61 ബിജെപി മന്ത്രിമാരില്‍ 42 പേര്‍ ആദിവാസി-ദളിത്- പിന്നാക്ക വിഭാഗക്കാരായത്. 27 പിന്നാക്കക്കാര്‍, പത്ത് ദളിതര്‍, അഞ്ച് പട്ടികവര്‍ഗക്കാര്‍ എന്നിങ്ങിനെയാണ് പുതിയ സോഷ്യല്‍ എന്‍ജിനിയറിംഗ്. 

എന്നാല്‍ സവര്‍ണവിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ അമിത പ്രാധാന്യവും നല്‍കിയിട്ടുണ്ട്. അതിനര്‍ത്ഥം തങ്ങളുടെ ബ്രാഹ്‌മണിക്കല്‍ അജണ്ട പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നാണ്. അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് അടിസ്ഥാന ജനതയ്ക്ക് ഇത്രയെങ്കിലും പരിഗണന നല്‍കിയത്.  ഭരണഘടനയുള്ളത് കൊണ്ട് മാത്രമാണ് അത് ലഭിച്ചത്. അതുകൊണ്ടാണ് ഭരണഘടന ഉടച്ചുവാര്‍ക്കാന്‍ ബിജെപി ആഞ്ഞുശ്രമിച്ചതെന്നാണ് ആക്ഷേപം. അവരത് ഉപേക്ഷിച്ചിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി പട്ടികയിലും മന്ത്രിസഭയിലും ബ്രാഹ്‌മണര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ അമിത പ്രാധാന്യം.

പ്രധാനമന്ത്രി ഉള്‍പ്പെടെ 72 മന്ത്രിമാരാണുള്ളത്. 11 മന്ത്രിമാര്‍ സഖ്യകക്ഷികളില്‍ നിന്നാണ്. മന്ത്രിസഭയില്‍ 82 ശതമാനം ബിജെപിക്കാരും 18 ശതമാനം ഘടകക്ഷികളില്‍ പെട്ടവരുമാണ്. യുപിയില്‍ അഖിലേഷ് യാദവ് മുന്നോട്ട് വെച്ച പിച്ചട- ദളിത്- ആദിവാസി- ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം ബിജെപിയുടെ നട്ടെല്ലൊടിച്ചതോടെയാണ് മോദിയും ഷായും തങ്ങളുടെ അജണ്ട ചുരുട്ടികെട്ടിയത്. അപ്പോഴും മുസ്ലിം പ്രാതിനിധ്യം മന്ത്രിസഭയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. മന്ത്രിസഭയില്‍ 60 ശതമാനവും സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് സെന്റര്‍ഫോര്‍ സ്റ്റഡ് ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) പറയുന്നു. 

ജനസംഖ്യയ്ക്കും വോട്ടിനും അനുപാതമായല്ല മന്ത്രിസഭയില്‍ അംഗങ്ങളെ നിയമിച്ചതെന്ന് സിഎസ്ഡിഎസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. സവര്‍ണരില്‍ 60 ശതമാനവും പിന്നാക്കക്കാരില്‍ 48 ശതമാനവും ക്രിമിലെയറിന് താഴെയുള്ള പിന്നാക്കക്കില്‍ 58 ശതമാനവും 36 ശതമാനം പട്ടികജാതിക്കാരും 51 ശതമാനം പട്ടികവര്‍ഗക്കാരും 10 ശതമാനം മുസ്ലിംങ്ങളും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തു. എന്‍ഡിയ്ക്ക് വോട്ട് ചെയ്ത രണ്ട് പേരില്‍ ഒരാള്‍ ഒബിസി വിഭാഗക്കാരനും നാല് പേരില്‍ ഒരാള്‍ ദളിതനോ ആദിവാസിയോ ആണെന്നും 100 വോട്ടര്‍മാരില്‍ 16 പേര്‍ സവര്‍ണരാണെന്നും പത്ത് സമ്മതിദായകരില്‍ ഏഴ് പേര്‍ മുസ്ലിംകളാണെന്നും പഠനം വ്യക്തമാക്കുന്നു.

ജാതിസെന്‍സസ് നടത്തണമെന്ന കോണ്‍ഗ്രസ് മുദ്രാവാക്യവും ബിജെപിക്ക് തിരിച്ചടിയായി. അതുകൊണ്ടാണ് ജാതിയും മതവും അവരുടെ ജനസഖ്യയുടെ ആനുപാതികമായും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ മന്ത്രിമാരെ നിയമിച്ചില്ല.  2011ലെ കാനേഷുമാരി (സെന്‍സസ്) അനുസരിച്ച് രാജ്യത്ത് 80 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിംകള്‍ 14%. ബാക്കിയുള്ള ആറ് ശതമാനത്തില്‍ സിഖ്, ക്രൈസ്തവര്‍, മറ്റ് മതക്കാര്‍ എന്നിവരുള്‍പ്പെടുന്നു. ഹൈന്ദവരില്‍ 41 ശതമാനവും പിന്നാക്കക്കാരാണ്. 17 ശതമാനം പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ 9 ശതമാനം. 13 ശതമാനം ജനറല്‍ വിഭാഗക്കാരും. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 67 ശതമാനവും എസ്.സി-എസ്.ടി-ഒബിസി വിഭാഗക്കാരായിരുന്നു. സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപി പതിവുപോലെ മുസ്ലിംകളെ വേണ്ട പോലെ പരിഗണിച്ചില്ല. ന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ ശതമാനം രണ്ടാണ്. 20 ശതമാനം ജനസംഖ്യയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് ശതമാനത്തിനാണ് പ്രാധാന്യം നല്‍കിയതെന്ന് വ്യക്തം. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം പിന്നാക്കക്കാരും 17 ശതമാനം പട്ടികജാതിക്കാരും 9 ശതമാനം പട്ടികവര്‍ഗക്കാരും ഒരു ശതമാനം മുസ്ലിംകളും ഒരു ശതമാനം മറ്റ് ന്യൂനപക്ഷവിഭാഗക്കാരുമായിരുന്നു. 13 ശതമാനം ജനസംഖ്യയുള്ള സവര്‍ണവിഭാഗത്തിന്  31 ശതമാനം പ്രാധാന്യം നല്‍കി. അതായത് ഇരട്ടിയിലധികം.  

ഇനി വിജയിച്ച എംപിമാരുടെ കാര്യം നോക്കാം. എന്‍ഡിഎയുടെ 42 ശതമാനം എംപിമാരും പിന്നാക്കക്കാരാണ്. ബ്രാഹ്‌മണര്‍ അടക്കമുള്ള ജനറല്‍ വിഭാഗം 33 ശതമാനം വരും. പട്ടിക ജാതിക്കാര്‍ 13 ഉം പട്ടികവര്‍ഗക്കാര്‍ 11 ശതമാനവും ന്യൂനപക്ഷക്കാര്‍ ഒരു ശതമാനവും. പട്ടികവിഭാഗക്കാര്‍ക്ക് അനുവദിച്ച സ്ഥാനാര്‍ത്ഥികള്‍ മുഴുവനും ജയിച്ചില്ലെന്ന് മാത്രമല്ല ഉദ്ദേശിച്ചത്ര നേട്ടം ഉണ്ടാക്കാനും കഴിഞ്ഞില്ല. മോദി 400 സീറ്റ് എന്ന അതിമോഹം പ്രചരിപ്പിച്ചതോടെ, ഭരണഘടന അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന നരേഷന്‍ ഇന്ത്യ സഖ്യം പ്രചരിപ്പിച്ചതോടെ പട്ടികജാതിക്കാര്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. എന്‍ഡിഎയിലെ പിന്നാക്ക വിഭാഗക്കാരായ സ്ഥാനാര്‍ത്ഥികളില്‍ രണ്ട് ശതമാനവും സവര്‍ണരില്‍ ഒരു ശതമാനവും വിജയിച്ചു. എന്നാല്‍ മന്ത്രിസഭയില്‍ സവര്‍ണര്‍ക്ക് രണ്ട് ശതമാനം അധികം പ്രാധാന്യം നല്‍കി. പിന്നാക്കക്കാരുടെ പ്രാധാന്യം നാല് ശതമാനം കുറവാണ്. പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ഒരു ശതമാനം നേട്ടമുണ്ടായി. മുസ്ലിംകള്‍ ഒഴികെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ആറ് ശതമാനം കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചു. മന്ത്രിസഭയില്‍ 93 ശതമാനവും ഹിന്ദുക്കളും ബാക്കി ന്യൂനപക്ഷങ്ങളുമാണ്.

തങ്ങളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവര്‍ക്ക് മന്ത്രിസഭയില്‍ വേണ്ടത്ര പരിഗണന നല്‍കാന്‍ ദേശീയജനാധിപത്യത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് സിഎസ്ഡിഎസ് പഠനം വ്യക്തമാക്കുന്നത്.  അടിസ്ഥാന ജനതയുടെ വോട്ട് വാങ്ങി അധികാരത്തിലേറുകയും അവര്‍ക്ക് വേണ്ട പരിഗണന കൊടുക്കാതിരിക്കുകയും ചെയ്യുന്നു. ഇത് പഴയ ജന്മിത്വ സമ്പ്രദായത്തിന്റെ മറ്റൊരു രൂപമാണ്. പണ്ടവര്‍ ഭൂരിപക്ഷത്തെ കൊണ്ട് പണിയെടുപ്പിച്ചും പീഡിപ്പിച്ചും ചൂഷണം ചെയ്തും സമ്പത്ത് തട്ടിപ്പറിച്ചും പണവും അധികാരവും നിലനിര്‍ത്തി. നൂറ്റാണ്ടുകള്‍ക്ക് ശേഷം അതെല്ലാം പൊളിഞ്ഞതോടെ പുതിയ രൂപത്തിലും ഭാവത്തിലും അതേ കൂട്ടരുടെ പിന്‍മുറക്കാര്‍ അവതരിച്ചിരിക്കുന്നു. അധാകാരം നിലനിര്‍ത്തുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അതിന് പിന്നാക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളെ കരുവാക്കുന്നു.

(കടപ്പാട്: അമിതാഭ് തിവാരി, ദ ക്വിന്റ്)

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia