Controversy | 'ആത്മകഥാ വിവാദത്തിൽ പാർട്ടി  ജയരാജനോടെപ്പം'; പുസ്തകം എഴുതുന്നതിൽ പാർട്ടി അനുമതി ആവശ്യമില്ലെന്ന് എം വി ഗോവിന്ദൻ

 
MV Govindan addressing a press conference.
MV Govindan addressing a press conference.

Photo: Arranged

● 'വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ'.
● 'ജയരാജൻ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത്'.
● 'വോട്ടെണ്ണൽ ദിനത്തിൽ ഇത്തരം വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല'.

കണ്ണൂർ: (KVARTHA) ഇ പി ജയരാജൻ്റെ ആത്മകഥയിലെ ചില ഭാഗങ്ങൾ പുറത്തുവന്നതിനെ തുടർന്നുണ്ടായ വിവാദത്തിൽ മാധ്യമങ്ങളെ  കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇപ്പോൾ പുറത്തുവന്ന വാർത്തകൾ ഇപി ജയരാജൻ തന്നെ തള്ളിക്കളഞ്ഞതാണ്. ഈ കാര്യത്തിൽ ജയരാജനൊപ്പമാണ് പാർട്ടി. താൻ അങ്ങനെയൊരു പുസ്തകം എഴുതി പൂർത്തിയാക്കില്ലെന്നാണ് ജയരാജൻ തന്നെ പറഞ്ഞിട്ടുള്ളു. 

അതിനൊപ്പമാണ് പാർട്ടി നിൽക്കുന്നത്. ഒരാൾ പുസ്തകം എഴുതുന്നതിന് പാർട്ടി അനുമതി ആവശ്യമില്ല. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കണോയെന്ന കാര്യം പാർട്ടി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ജയരാജൻ ഡി.സി ബുക്സിനെതിരെ നിയമനടപടികളുമായി മുൻപോട്ടു പോകുമെന്നാണ് കരുതുന്നത്. ഈ കാര്യത്തിൽ പാർട്ടി പിൻതുണ നൽകുമോയെന്ന ചോദ്യത്തിന് മറുപടി പറയാൻ എം വി ഗോവിന്ദൻ തയ്യാറായില്ല.

ജയരാജൻ്റെ ആത്മകഥ വിവാദം പാർട്ടി പരിശോധിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്ന് ജയരാജൻ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വോട്ടെണ്ണൽ ദിനത്തിൽ ഇത്തരം വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ചേലക്കരയിൽ എൽ.ഡി.എഫ് ജയിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. ജയരാജൻ്റെ വിഷയത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടർ ചാനൽ ഇന്ന് രാവിലെ വാർത്ത കൊടുത്തു. താനാരോടാണ്  ഇങ്ങനെ അതൃപ്തി പ്രകടിപ്പിച്ചതെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. 

ജയരാജൻ പറയുന്നത് അങ്ങനെയൊരു പുസ്തകമോ പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നാണ്. അങ്ങനെ അദ്ദേഹം പറയുമ്പോൾ അതിൽ പിടിച്ചിട്ട് ചോദ്യങ്ങൾ ചോദിക്കേണ്ട തന്നെ ആവശ്യമില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്കെന്തെങ്കിലും അതൃപ്തിയുണ്ടെന്ന് ജയരാജൻ പാർട്ടിയോട് പറഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പിലും ജയരാജൻ വിവാദമുണ്ടാക്കിയിട്ടില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

കേരളത്തിൽ ഒരു വിഭാഗം  മാധ്യമങ്ങൾ പാർട്ടിക്കെതിരെ നിരന്തരം വ്യാജ വാർത്തകളാണ് നൽകുന്നത്. പാർട്ടി നയ രേഖയെ കുറിച്ചു തെറ്റായ വാർത്തകൾ കൊടുത്തതിനെതിരെ പ്രകാശ് കാരാട്ട് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തിൽ അദ്ദേഹം പറഞ്ഞ കാര്യം തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. 

കേരളത്തിൽ പാർട്ടിക്കെതിരെ വലതുപക്ഷ മാധ്യമ പ്രചാരണമാണ് നടക്കുന്നത്. ഈ കാര്യം ഞാൻ തന്നെ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. ഓരോ വാർത്തകൾക്കുമെതിരെ കോടതിയിൽ പോവുകയാണെങ്കിൽ അതിനെ സമയം കാണുകയുള്ളുവെന്നും എം. വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

#MVGovindan #EPJayarajan #CPIM #AutobiographyControversy #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia