Apology | ബി ഗോപാലകൃഷ്ണൻ ശ്രീമതി ടീച്ചറോട് മാപ്പുപറഞ്ഞതുപോലെ മുഖ്യമന്ത്രിയോട് കുഴൽനാടൻ മാപ്പുപറയണമെന്ന് എം വി ജയരാജൻ


● മാത്യു കുഴൽനാടൻ നുണക്കഥകളുടെ കുഴലൂത്തുകാരനാണ്.
● രാഷ്ട്രീയത്തിൽ ഒരു നിലവാരവുമില്ലാത്ത നേതാവാണ് ഗോപാലകൃഷ്ണൻ .
● ഗോപാലകൃഷ്ണനെപ്പോലെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞയാളാണ് മാത്യു കുഴൽനാടൻ
കണ്ണൂർ: (KVARTHA) പി കെ ശ്രീമതിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച ബി ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പുപറഞ്ഞതുപോലെ മുഖ്യമന്ത്രിക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ മാപ്പുപറയുമോയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചോദിച്ചു. കണ്ണൂർ തെക്കി ബസാറിൽ ഇ ഡി യുടെ പ്രതിപക്ഷ വേട്ടയ്ക്കെതിരെ സിപിഎം കണ്ണൂർ ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിൽ യാതൊരു നിലവാരവുമില്ലാത്ത നേതാവാണ് ബി ഗോപാലകൃഷ്ണൻ. പി.കെ. ശ്രീമതി ടീച്ചർക്ക് മുൻപിൽ മാപ്പ് മാപ്പേയെന്ന് തൊഴുതു നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെയായിരുന്നു. ഗോപാലകൃഷ്ണനെപ്പോലെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയോട് പരസ്യമായി മാപ്പുപറയാൻ തയ്യാറുണ്ടോയെന്നാണ് ഞങ്ങൾ ചോദിക്കുന്നത്.
നുണക്കഥകളുടെ കുഴലൂത്തുകാരനായ മാത്യു ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. പുറകു വശത്ത് ഒരാൽ മുളച്ചാൽ അതും തണലായി കൊണ്ടു നടക്കുന്നയാളാണ് മാത്യു കുഴൽനാടനെന്ന് എം വി ജയരാജൻ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
MV Jayarajan questions whether Matthew Kuzhalnadan will apologize publicly like B Gopalakrishnan did, for making baseless allegations against the CM.
#Kozhalnadan #BGopalakrishnan #Apology #Politics #KeralaNews #MVJayarajan