Response | ഹേമ കമിറ്റി റിപോര്‍ടില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എംവി ജയരാജന്‍
കണ്ണൂര്‍: (KVARTHA) ഹേമ കമ്മിറ്റി (HemaCommittee) റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നയം സുവ്യക്തമാണെന്നും കുറ്റക്കാര്‍ക്കെതിരെ (Accused) നടപടിയുണ്ടാവുമെന്നും സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ (MV Jayajaran) പ്രതികരിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തില്‍ (Press Conference) സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. മുകേഷ് എം.എല്‍.എ സ്ഥാനത്ത് തുടരണമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. കുറ്റം ചെയ്തവര്‍ ആരായാലും സംരക്ഷിക്കപ്പെടില്ലെന്നും ജയരാജന്‍ പറഞ്ഞു.
ചലച്ചിത്രമേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച ഏക സംസ്ഥാനം കേരളമാണ്. വിവരാവകാശ കമ്മീഷന്‍ തന്നെ ചൂണ്ടി കാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ മാത്രമാണ് പുറത്ത് വിടാതിരുന്നതെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.
#MVJayarajan, #HemaCommittee, #Kerala, #CPM, #WomenSafety, #Investigation