Defense | നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെങ്കിൽ ദിവ്യ കുറ്റക്കാരിയാണെന്ന കുടുംബത്തിൻ്റെ ഹർജി തെറ്റെന്ന് എം വി ജയരാജൻ

 
MV Jayarajan Supports PP Divya in Naveen Babu Case
MV Jayarajan Supports PP Divya in Naveen Babu Case

Photo Credit: Facebook/M V Jayarajan

● എം.വി. ജയരാജൻ നവീൻ ബാബുവിന്റെ മരണക്കേസിൽ പി.പി. ദിവ്യയെ പിന്തുണച്ചു.
● കുടുംബത്തിന്റെ ഹർജി ദിവ്യയെ അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
● കൊലപാതകമെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വാദിച്ചു.

കണ്ണൂര്‍: (KVARTHA) നവീൻ ബാബുവിൻ്റെ കുടുംബത്തെ തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം രംഗത്തെത്തി. കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിൻതുണച്ചാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകമാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിൽ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജി ദിവ്യക്ക് അനുകൂലമാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കുടുംബത്തിന്റെ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് പറയുന്നത്. അതിന്റെ മറ്റൊരര്‍ത്ഥം പി പി ദിവ്യ കുറ്റക്കാരി അല്ലെന്ന് ഹര്‍ജിക്കാരി തന്നെ പറയുന്നു എന്നാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 

ദിവ്യയുടെ പേരിലുള്ള ആരോപണം ആത്മഹത്യാ പ്രേരണയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ദിവ്യക്കെതിരെ ഇതുവരെ കൊന്നു കെട്ടിത്തൂക്കി എന്ന ആരോപണം ഉയര്‍ന്നിട്ടില്ല. കൊലപാതകമാണെങ്കില്‍ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. സിബിഐ അന്വേഷണത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. നവീന്‍ ബാബുവിനെ തങ്ങള്‍ക്കറിയുന്നതു പോലെ മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. 

കൈക്കൂലി വാങ്ങാത്തതാണ് നവീന്‍ ബാബുവിന്റെ ചരിത്രം. എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണം കൈക്കൂലി വാങ്ങിയെന്നാണ്. അതിന്റെ സത്യം എന്താണെന്ന് തങ്ങള്‍ക്കറിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിലും ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം ശരിയായില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒക്ടോബർ 14ന് യാത്രയയപ്പ് സമ്മേളനത്തിനിടെയിൽ ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പിറ്റേ ദിവസം പള്ളിക്കുന്നിലെ ഔദ്യോഗി വസതിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

#NaveenBabu #PPDivya #MVJayarajan #Kerala #deathcase #controversy #politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia