Exoneration | നവീന്‍ ബാബുവിന് റവന്യൂ ജോയിന്റ് കമീഷണറുടെ അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ്; 'കൈക്കൂലി ആരോപണത്തില്‍ കഴമ്പില്ല'
● അന്വേഷണ റിപോര്‍ട് സര്‍കാരിന് കൈമാറും.
● റവന്യൂ വകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാതെ പി പി ദിവ്യ.
കണ്ണൂര്‍: (KVARTHA) മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു (Naveen Babu) കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണറുടെ കണ്ടെത്തല്‍. അന്വേഷണ റിപോര്‍ട് ബുധനാഴ്ച സര്‍കാരിന് കൈമാറും.
അതേസമയം, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. എന്നാല്‍, റവന്യൂ വകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ പി പി ദിവ്യ തയ്യാറായിട്ടില്ല.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് (22.10.2024) ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ചെയാണ് നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ജീവനൊടുക്കാനുള്ള പ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.
#NaveenBabu #Kannur #bribery #investigation #Kerala #cleared