BJP Demand | കണ്ണൂരിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ നടപടി വേണമെന്ന് ബിജെപി
● പെരിങ്ങോം സ്വദേശികളായ ശ്രീജുവും രേവതിയും ദമ്പതികളുടെ 28 ദിവസം പ്രായമുള്ള പെൺകുഞ്ഞിനാണ് ഈ ദുരനുഭവം ഉണ്ടായത്.
● ഈ സംഭവം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.
● പരിയാരം സുപ്രണ്ടിനും ഡോക്ടർക്കുമെതിരെ പോലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവശ്യപ്പെട്ടു.
കണ്ണൂർ: (KVARTHA) പരിയാരം മെഡിക്കൽ കോളേജിൽ പ്രസവാനന്തരം ബിസിജി എടുത്ത ഒരു നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ ബി.ജെ.പി രംഗത്തെത്തി.
ഉത്തരവാദികളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർക്ക് നിവേദനം നൽകി. ബി.ജെ.പി പെരിങ്ങോം മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് നിവേദനം നൽകിയത്.
പെരിങ്ങോം സ്വദേശികളായ ശ്രീജുവും രേവതിയും ദമ്പതികളുടെ 28 ദിവസം പ്രായമുള്ള പെൺകുഞ്ഞിനാണ് ഈ ദുരനുഭവം ഉണ്ടായത്. കുഞ്ഞിന്റെ കാലിലാണ് സൂചി കുടുങ്ങിയത്. ഈ സംഭവം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.
‘ഇത്തരം ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണം. പരിയാരം സുപ്രണ്ടിനും ഡോക്ടർക്കുമെതിരെ പോലീസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം,’ എന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവശ്യപ്പെട്ടു.
അത് പോലെ തന്നെ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലിന് ബിജെപി പെരിങ്ങോം മണ്ഡലം കമ്മിറ്റിക്കുവേണ്ടി നിവേദനവും നൽകി.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സി നാരായണൻ, ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ ഗംഗാധരൻ, കാളീശ്വരം മണ്ഡലം പ്രസിഡണ്ട് കെ ജി സന്തോഷ് കുമാർ, ട്രഷർ ടി വി സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം രമാ സനൽ കുമാർ, മഹിളാ മോർച്ച പ്രസിഡണ്ട് പ്രസന്ന മുളപ്ര, ജനറൽ സെക്രെട്ടറി രജനി സദാശിവൻ, ബിജെപി കാങ്കോൽ ആലപ്പടമ്പ് കമ്മിറ്റി പ്രസിഡണ്ട് സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച്, ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ മറക്കേണ്ട.
BJP protests in Kannur after a needle was found in a newborn's body at Pariyaram Medical College. The party demands strict action against the responsible officials.
#Kannur #BJPProtest #MedicalNegligence #NewbornIssue #Pariyaram #KeralaNews