Cabinet Expansion | മഹാരാഷ്ട്രയിൽ പുതിയ മന്ത്രിമാർ അധികാരമേറ്റു; പദവി രണ്ടരവർഷം മാത്രം? 'സത്യവാങ്മൂലവും എഴുതി വാങ്ങി'; കാരണമുണ്ട്!
● 33 പേർ കാബിനറ്റ് മന്ത്രിമാരും ആറ് പേർ സഹമന്ത്രിമാരുമാണ്.
● തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര ഭോന്ദേക്കറിന് മന്ത്രി സ്ഥാനം നൽകുമെന്ന് ഏകനാഥ് ഷിൻഡെ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം.
മുംബൈ: (KVARTHA) മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ മന്ത്രിസഭാ വികസനം പൂർത്തിയായി ഞായറാഴ്ച വൈകിട്ട് നാഗ്ലൂരിൽ നടന്ന പരിപാടിയിൽ 39 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ചന്ദ്രശേഖർ ബവൻകുലെ, നിതീഷ് റാണെ, പങ്കജ മുണ്ടെ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു.
ഗുലാബ്രാവു പാട്ടീൽ, ഭരത് ഗോഗ്വാലെ, സഞ്ജയ് ഷിർസാത്ത് എന്നിവർ ശിവസേനയിൽ നിന്നും ഛഗൻ ഭുജ്ബൽ, ഹസൻ മുഷ്‌രിഫ് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ എൻസിപിയിൽ നിന്നും മന്ത്രിമാരായിട്ടുണ്ട്. ബി.ജെ.പിയിൽ നിന്ന് 19 പേരും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ നിന്ന് 11 ഉം അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒമ്പത് പേരും മന്ത്രിമാരായി.
🕟 संध्या. ४.३३ वा. | १५-१२-२०२४📍राजभवन, नागपूर.
— Devendra Fadnavis (@Dev_Fadnavis) December 15, 2024
LIVE | Oath Ceremony
नूतन मंत्र्यांचा शपथविधी समारंभ#Maharashtra #Nagpur #OathCeremony https://t.co/gXRPXNcvOT
33 പേർ കാബിനറ്റ് മന്ത്രിമാരും ആറ് പേർ സഹമന്ത്രിമാരുമാണ്. അതേസമയം മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ശിവസേന നേതാവ് നരേന്ദ്ര ഭോന്ദേക്കർ നിയമസഭാ ഉപനേതാവ് സ്ഥാനം രാജിവച്ചു. തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര ഭോന്ദേക്കറിന് മന്ത്രി സ്ഥാനം നൽകുമെന്ന് ഏകനാഥ് ഷിൻഡെ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം.
രണ്ടരവർഷത്തെ മന്ത്രിപദവി?
ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരുടെ കാലാവധി രണ്ടര വർഷം മാത്രമായിരിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്‌തു. പല മന്ത്രിമാരിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങിയിട്ടുണ്ടെന്നും ശിവസേനയുമായും എൻസിപിയുമായും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
രണ്ടര വർഷത്തിന് ശേഷം കൂടുതൽ എംഎൽഎമാർക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് ഈ നീക്കമെന്നും മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അസംതൃപ്തി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും രണ്ടും മൂന്നും തവണ തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെത്തിയ നിരവധി എംഎൽഎമാർ ഉണ്ടെന്നും വൃത്തങ്ങൾ പറയുന്നു.
#Maharashtra, #NewMinisters, #BJP, #ShivSena, #NCP, #Politics