BJP Kerala | ടീം ആർസി യിൽ വടക്കെ മലബാറിൽ നിന്ന് ആരൊക്കെ? പ്രതീക്ഷയോടെ നേതാക്കൾ

 
North Malabar Leaders Hopeful for Representation in BJP's New State Committee Under Rajiv Chandrasekhar
North Malabar Leaders Hopeful for Representation in BJP's New State Committee Under Rajiv Chandrasekhar

Image Credit: Facebook/ Rajeev Chandrasekhar

● രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ വരും.
● യുവമോർച്ച നേതാവ് കെ. ജയപ്രകാശ് ബാബുവിന് സാധ്യതയുണ്ട്. 
● കണ്ണൂരിൽ നിന്നും പ്രമുഖ നേതാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. 
● കാസർകോട് ജില്ലയിൽ നിന്നും കെ. ശ്രീകാന്തിൻ്റെ പേര് പരിഗണിക്കപ്പെടുന്നു. 
● ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായി തള്ളിക്കളയാൻ സാധ്യതയില്ല.

കണ്ണൂർ: (KVARTHA) ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതോടെ പുതിയ സംസ്ഥാന ഭാരവാഹികളായി ആരൊക്കെ വരുമെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമായി. ടീം ആർസി യിൽ ഗ്രൂപ്പ് പരിഗണന കൂടാതെ നേതാക്കളെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. യുവമോർച്ച നേതാവ് അഡ്വ. കെ. ജയപ്രകാശ് ബാബു സംസ്ഥാന നേതൃത്വത്തിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും വരുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 

കണ്ണൂരിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത്, മുൻ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, യുവമോർച്ച നേതാവ് അരുൺ കൈതപ്രം, കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലെത്തുകയും ദേശീയ സമിതി അംഗവുമായ സി.രഘുനാഥ് എന്നിവരാണ് സംസ്ഥാന നേതൃ നിരയിലേക്ക് കടന്നു വരാൻ സാദ്ധ്യതയുള്ളത്. കാസർകോട് ജില്ലയിൽ നിന്നും അഡ്വ. കെ. ശ്രീകാന്തിൻ്റെ പേരാണ് ഉയർന്നു വരുന്നത്. 

സംസ്ഥാന പ്രസിഡൻ്റിന് ഗ്രൂപ്പില്ലെങ്കിലും വടക്കൻ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പൂർണമായി തള്ളി കളയാൻ കഴിയില്ല. വി. മുരളീധരൻ- കെ. സുരേന്ദ്രൻ ഗ്രൂപ്പിനാണ് മലബാറിൽ സ്വാധീനം കൂടുതൽ. പി.കെ കൃഷ്ണദാസ് ഗ്രൂപ്പും ഇവിടെ ശക്തമാണ്. ആർ.എസ്. എസുമായി പൂർണമായി അകന്നു നിൽക്കുന്നവരാണ് കണ്ണൂരിലെ നേതാക്കൾ. മുതിർന്ന നേതാവും ദേശീയ സമിതി അംഗവുമായ സി.കെ. പത്മനാഭൻ പാർട്ടി നേതൃത്വത്തിന് നിരന്തരം വിമർശനത്തിലൂടെ തലവേദന സൃഷ്ടിക്കുന്നുമുണ്ട്. വടക്കൻ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണമായി തള്ളിക്കൊണ്ട് പുതിയ സംസ്ഥാന അദ്ധ്യക്ഷന് പ്രവർത്തനം മുൻപോട്ടു പോവുക അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ സമവായ സാദ്ധ്യത കണ്ടെത്തിയില്ലെങ്കിൽ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരും ശക്തമായേക്കും.


Following Rajiv Chandrasekhar's appointment as BJP Kerala president, North Malabar leaders hope for representation in the new state committee, expecting merit-based inclusion. Potential leaders from Kannur, Kasaragod, and Kozhikode are being discussed, while the influence of existing group dynamics remains a key factor.

#BJPKerala, #NorthMalabar, #RajivChandrasekhar, #PoliticalNews, #KeralaPolitics, #PartyCommittee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia