Constitutional Debate | 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജെപിസിക്ക് വിടാൻ അഭ്യർഥിച്ചു
● ലോക്‌സഭയിലേക്കും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയാണ് ബിൽ ലക്ഷ്യമിടുന്നത്.
● പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസാക്കി നിയമമാകുന്നതിന് മുമ്പ് സമവായമുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
● ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകിയിരുന്നു.
ന്യൂഡൽഹി: (KVARTHA) ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുകയാണ്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്‌സഭയിലേക്കും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയാണ് ബിൽ ലക്ഷ്യമിടുന്നത്.
ബിൽ അവതരിപ്പിച്ച ശേഷം, വിശദമായ ചർച്ചകൾക്കായി സംയുക്‌ത പാർലമെന്ററി സമിതിക്ക് (ജെപിസി)
ബിൽ റഫർ ചെയ്യാൻ കേന്ദ്ര നിയമമന്ത്രി ലോക്‌സഭാ സ്പീക്കറോട് അഭ്യർത്ഥിച്ചു. പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസാക്കി നിയമമാകുന്നതിന് മുമ്പ് സമവായമുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
MoS (IC), Law and Justice @arjunrammeghwal
— SansadTV (@sansad_tv) December 17, 2024
introduces 2 bills in #LokSabha
1⃣ The Constitution (129th Amendment) Bill, 2024.
2⃣The Union Territories Laws (Amendment) Bill, 2024.
@MLJ_GoI pic.twitter.com/fT03DH7KXe
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനപ്പുറം അടിസ്ഥാന ഘടനാ സിദ്ധാന്തം എന്ന ഒരു ആശയമുണ്ട്. ഈ സിദ്ധാന്തം ഇന്ത്യൻ ഭരണഘടനയുടെ ചില അടിസ്ഥാന സവിശേഷതകളെക്കുറിച്ച് പറയുന്നു. ഈ സവിശേഷതകൾ ഭരണഘടനാ ഭേദഗതിയിലൂടെപ്പോലും മാറ്റാൻ സാധിക്കാത്തവയാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി ബില്ലിൻ്റെ അവതരണത്തെ എതിർത്തു കൊണ്ട് പറഞ്ഞു.
ഫെഡറലിസവും ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയും ഇത്തരത്തിലുള്ള പ്രധാന സവിശേഷതകളിൽ ചിലതാണ്. കേന്ദ്ര നിയമമന്ത്രി അവതരിപ്പിച്ച ചില ബില്ലുകൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരായ കടന്നുകയറ്റമാണെന്ന് പല നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്‌സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി മൂന്നു വരി വിപ്പ് നൽകിയിരുന്നു. പിന്നാലെ ശിവസേനയും തങ്ങളുടെ എംപിമാർക്ക് ലോക്‌സഭയിൽ ഹാജരാകാൻ വിപ്പ് നൽകിയിട്ടുണ്ട്. സഭയിലുണ്ടാകണമെന്ന് കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
രാജ്യത്തെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നായിരുന്നു ഈ സമിതി ശുപാർശ ചെയ്തത്. ഈ സമിതി മാർച്ചിലാണ് റിപ്പോർട്ട് നൽകിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്'.
#OneNationOneElection #LokSabha #ArjunRamMeghwal #ElectionReforms #ConstitutionalDebate #IndiaPolitics