Criticism | പി വി അൻവറിനെ തള്ളി പി ജയരാജനും; പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വാർത്താ കുറിപ്പ് പങ്കുവെച്ച് ഫേസ്‌ബുക്ക് പോസ്റ്റ് 

 
P Jayarajan Rejects P.V. Anvar's Allegations
P Jayarajan Rejects P.V. Anvar's Allegations

Image Credit: Facebook / P Jayarajan

● പി വി അന്‍വറിന് പരോക്ഷ പിന്തുണ നല്‍കുന്നത് പി ജയരാജനാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
● പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള കമന്റുകള്‍.

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം ആർ അജിത് കുമാറിനുമെതിരെ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. പി വി അന്‍വറിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പി ജയരാജന്‍ ഈ കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്. 

P Jayarajan Rejects P.V. Anvar's Allegations

പി വി അന്‍വറിന് പരോക്ഷ പിന്തുണ നല്‍കുന്നത് പി ജയരാജനാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തൻ്റെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. അതേസമയം, പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള 
കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം. ആർ അജിത് കുമാറിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി പറഞ്ഞിരുന്നു.

അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി വേറെയാണ്. കോണ്‍ഗ്രസില്‍ നിന്നാണ് അന്‍വര്‍ വന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. ഇതോടെ പാർട്ടി പി.ബി അംഗം എ.വിജയരാഘവൻ, എം.എ റഹീം എം.പി എന്നിവർക്കു പിന്നാലെയാണ് പി ജയരാജനും അൻവറിനെതിരെ രംഗത്തുവന്നത്.

#CPM #KeralaPolitics #CorruptionAllegations #PVAmnar #PJayarajan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia