UDF Leadership | അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

 
PK Kunhalikkutty speaking to media in Kannur
PK Kunhalikkutty speaking to media in Kannur

Photo: Arranged

● സിപിഎം ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയ കാര്യം അറിയില്ല. 
● സമസ്തയിലെ ഒരു വിഭാഗവുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതേണ്ട എന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ: (KVARTHA) മുൻ നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

യുഡിഎഫ് യോഗത്തിലെ ചർച്ചയ്ക്ക് ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കും. സിപിഎം ആര്യാടൻ ഷൗക്കത്തുമായി ചർച്ച നടത്തിയ കാര്യം അറിയില്ല. ആധികാരികമായ വിവരം ഈ കാര്യത്തിലില്ല. 

സമസ്തയിലെ ഒരു വിഭാഗവുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് കരുതേണ്ട. ആ വക വിഷയങ്ങളൊക്കെ അതിന്റെ വഴിക്ക് പോകും. ഇതിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും കുഞ്ഞാലികുട്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

#PKKunhalikkutty #UDF #PVAnwar #KannurPolitics #PoliticalEntry #MuslimLeague

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia