Politics | പി സി ജോര്‍ജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ സബ് ജയിലിലേക്ക് മാറ്റും

 
PC George Hospitalized After Remand
PC George Hospitalized After Remand

Photo Credit: Facebook/PC George

● ഇസിജി വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
● ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്.
● ജാമ്യാപേക്ഷ നൽകാൻ സാധ്യത.

കോട്ടയം: (KVARTHA) മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ തിങഅകളാഴ്ച കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം.  

തിങ്കളാഴ്ച ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോര്‍ജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം പാലാ സബ് ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. 

അതേസമയം അടുത്ത ദിവസം പി സി ജോര്‍ജ് വീണ്ടും ജാമ്യപേക്ഷ നല്‍കും. ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോടതിയില്‍ കീഴടങ്ങിയ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. വൈകിട്ട് ആറ് മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാലാ സബ് ജയിലിലേക്ക് അയച്ചത്. ഇതിന് പിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പ്രതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

BJP leader PC George, remanded in a hate speech case, was hospitalized due to ECG variations. He is currently in the ICU and will be moved to sub-jail after 48 hours of observation.

#PCGeorge, #KeralaPolitics, #HateSpeech, #Hospitalized, #Health, #Remand

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia