Allegation | പെരിയ ഇരട്ടക്കൊല വിധി: സി.പി.എമ്മിന്റെ തനിനിറമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്; പ്രതിപക്ഷ നേതാവിന്റെ പ്രതികരണം 

 
Opposition leader reacting to the Periya double murder case verdict.
Opposition leader reacting to the Periya double murder case verdict.

Photo: Arranged

● പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.
● കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. 
● അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമായതു കൊണ്ടു തന്നെ വധശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. 

പറവൂർ: (KVARTHA) പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ട്ടി ഗൂഡാലോചനയും കൊലപാതകവും നടത്തി പാര്‍ട്ടി തന്നെ പ്രതികളെ സംരക്ഷിക്കുകയും കേസുകള്‍ നടത്തുകയും ചെയ്യുന്ന തീവ്രവാദ സംഘടനയായി കേരളത്തിലെ സി.പി.എം മാറിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിക്ക് ‘ഒരു ബന്ധവുമില്ലാത്ത’ കേസിലാണ് ഇപ്പോൾ പാര്‍ട്ടിയുടെ ഒരു മുൻ എം.എൽ.എയും ലോക്കൽ, ഏരിയ കമ്മിറ്റി നേതാക്കളും ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് ഒരു അർത്ഥവുമില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരിക്കൽ കൂടി ബോധ്യപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. നേരത്തെ പത്ത് പ്രതികളെ വെറുതെ വിട്ടിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. കുടുംബത്തിന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം പാര്‍ട്ടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ക്രൂരമായ കൊലപാതകമാണ് പെരിയയില്‍ നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമായതു കൊണ്ടു തന്നെ വധശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കില്ലെന്നത് സി.പി.എമ്മിന്റെ രീതിയാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി ഈ ചെറുപ്പക്കാര്‍ക്ക് നാട്ടുകാര്‍ക്കിയില്‍ സ്വാധീനം വര്‍ധിക്കുന്നത് മനസിലാക്കിയാണ് പാര്‍ട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയത്. സ്റ്റാലിന്റെ റഷ്യയിലേതു പോലുള്ള ക്രൂര കൊലപാതകങ്ങളാണ് സി.പി.എം നടത്തുന്നത്. നാട്ടിലെ ജനപ്രിയരായ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എമ്മാണ്. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെക്കാള്‍ മോശമായി കൊലപാതകം നടത്തുന്ന സി.പി.എമ്മിന്റെ തനിനിറമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമമായ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് പെരിയ കൊലപാതകം. പൊലീസിനെക്കൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണം വന്നാല്‍ സ്വന്തം ആളുകള്‍ കുടുങ്ങുമെന്ന് മനസിലായപ്പോള്‍ പൊതുഖജനാവിലെ നികുതിപ്പണം ചെലവാക്കിയാണ് അതിനെ എതിര്‍ത്തത്. സി.ബി.ഐ അന്വേഷണം വരാതിരിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ചെലവാക്കിയ പണം സി.പി.എം സർക്കാറിൻ്റെ ഖജനാവിലേക്ക് അടയ്ക്കണം. ക്രൂരന്‍മാരായ ക്രിമിനലുകളെ രക്ഷിക്കാന്‍ നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത്തരം നടപടികള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നതു കൂടിയാണ് ഈ കോടതി വിധി. ടി.പിയെ കൊലപ്പെടുത്തിയതിനു ശേഷം മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച് മറ്റാരോ ആണെന്ന് കാണിക്കാന്‍ ശ്രമിച്ചു. എന്നിട്ടും പാര്‍ട്ടി നേതാക്കളും ക്രിമിനലുകളും ജയിലിലായി. പെരിയ കൊലക്കേസിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് മുന്‍ എം.എൽ.എയും നേതാക്കളും ജയിലില്‍ ശിക്ഷിക്കപ്പെട്ടത്. കൊലപാതകം നടത്തിയിട്ടും സി.പി.എം ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കും.


#PeriyaDoubleMurder #OppositionLeader #CPI(M) #KeralaCrime #PoliticalAllegations #CPI(M)Politics



 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia