Criticism | ഇടത് ഭരണം ജനങ്ങൾ വെറുത്ത ഭരണമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി
● 'ബി.ജെ.പിയുമായി ഉണ്ടായിരുന്ന അന്തർധാരകളും ധാരണകളും ഇപ്പോൾ പുറത്തുവരുന്നത്'.
● 'ഇടത് സർക്കാരിന്റേത് ഫാസിസ്റ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷ വിരുദ്ധ നടപടികളും'.
കാസർകോട്: (KVARTHA) മോദി ഭരണത്തേക്കാൾ ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇടത് ഭരണം ജനങ്ങൾ വെറുത്ത ഭരണമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് സർക്കാരിന്റെ ഫാസിസ്റ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷ വിരുദ്ധ നടപടികളും പ്രതിപക്ഷം കേരള ജനതക്ക് മുന്നിൽ തെളിവുകൾ സഹിതം പ്രദർശിപ്പിച്ചതാണെന്നും, ഇത്തരം നടപടികളെ ന്യായീകരിച്ചവരാണ് ഇപ്പോൾ എല്ലാം തുറന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയുമായി ഉണ്ടായിരുന്ന അന്തർധാരകളും ധാരണകളും ഇപ്പോൾ വെളിവായിരിക്കുന്നുവെന്നും അത് ഇടത് സർക്കാരിലെ ഘടകകക്ഷികൾ പോലും ആരോപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോകസഭാ എം.പിയെ വിജയിപ്പിക്കാൻ ഇടതുപക്ഷം സഹായിക്കുകയും അതിനായി തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തുകയും ചെയ്തുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ജനങ്ങൾ വെറുത്ത ഈ ഇടത് ഭരണത്തിനെതിരെ മുസ്ലിം ലീഗും യു.ഡി.എഫും ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശഭരണ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ലീഡേഴ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, സെക്രട്ടറി പാറക്കൽ അബ്ദുള്ള പ്രസംഗിച്ചു.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, പി.കെ ശറഫുദ്ധീൻ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.എ മൂസ, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്‌മാൻ, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് ത്വാഹാ ചേരൂർ, സവാദ് അംഗഡിമൊഗർ, ബീഫാത്തിമ ഇബ്രാഹിം, കെ.പി മുഹമ്മദ് അഷ്റഫ്, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഹംസ തൊട്ടി, ഖാദർ ചെങ്കള, അൻവർ ചേരങ്കൈ, ഖാലിദ് ബിലാൽ പാഷ, ഖാദർ അണങ്കൂർ, ഖാലിദ് പട്ല, പി.പി നസീമ കൊളവയൽ, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവൻ രാജു, രമേശൻ മുതലപ്പാറ, കാപ്പിൽ മുഹമ്മദ് പാഷ, എ.പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കർ ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ. എം.ടി.പി കരീം, അബ്ബാസ് ബീഗം, വി.കെ ബാവ, മുജീബ് കമ്പാർ സംബന്ധിച്ചു.