Politics | കോൺഗ്രസ് വിമത നേതാവ് പി കെ രാഗേഷ് നടത്തിയ ഇഫ്താർ സംഗമം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി 

 
PK Ragesh's Iftar Gathering Becomes a Topic of Discussion in Political Circles
PK Ragesh's Iftar Gathering Becomes a Topic of Discussion in Political Circles

Photo: Arranged

● രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.
● കോൺഗ്രസ്, സി.പി.എം നേതാക്കൾ വിട്ടുനിന്നു.
● വിവിധ പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
● പി കെ രാഗേഷ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ: (KVARTHA) കോർപറേഷൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് വിമത നേതാവുമായ പി കെ രാജേഷ് നേതൃത്വം നൽകുന്ന രാജീവ് ജി കൾച്ചറൽ ഫോറം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടത്തിയ ഇഫ്താർ സംഗമം കണ്ണൂരിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. വിവിധ തുറകളിലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന രണ്ടായിരത്തിലേറെപ്പേരാണ് ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. 

പി.കെ രാഗേഷിൻ്റെ വാർഡായ ആലിങ്കൽ, സ്വാധീന പ്രദേശങ്ങളായ ചാലാട്, പള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിന്നും വലിയ ജനക്കൂട്ടമാണ് ഇഫ്താർ സംഗമത്തിനെത്തിയത്. കോൺഗ്രസ്, സിപിഎം നേതാക്കൾ വിട്ടു നിന്ന ചടങ്ങിൽ എൽ.ഡി.എഫ് - യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തിരുന്നില്ല. എന്നാൽ രാഷ്ട്രീയ ഭേദമന്യേ വിവിധ പാർട്ടി പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു. സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ള നൂറ് കണക്കിന് പേർ പങ്കെടുത്ത ചടങ്ങിൽ പി കെ രാഗേഷ് അധ്യക്ഷനായി. 

PK Ragesh's Iftar Gathering Becomes a Topic of Discussion in Political Circles

യൂണിറ്റി സെന്റർ സെക്രട്ടറി കെ എം മക്ബൂൽ, സ്വാമി പ്രേമാനന്ദ, കണ്ണൂർ രൂപത വികാരി ജനറൽ ഡോ. ക്ലാരൻസ് പാലിയത്ത് ഇഫ്താർ സന്ദേശം നൽകി. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി കെ രമേഷ്കുമാർ, പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, വി സി അഷറഫ്, കെ വി രവീന്ദ്രൻ, ദയാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

കെ പി ഭാഗ്യശീലൻ, മുൻ കൗൺസിലർമാരായ ടി കെ വസന്ത, ജമിനി, ഭക്തി സംവർധിനിയോഗം പ്രസിഡണ്ട് കെ പി ബാലകൃഷ്ണൻ,സിക്രട്ടറി കെപി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ടി സി താഹ സ്വാഗതവും എം വി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

An iftar gathering organized by Congress rebel leader PK Ragesh in Kannur became a topic of political discussion. Over 2,000 people attended, with the absence of Congress and CPM leaders noted.

#PKRagesh, #IftarGathering, #KannurPolitics, #PoliticalDiscussion, #KeralaNews, #CongressRebel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia