Politics | സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യത; എം എ ബേബിക്ക് പിന്തുണയുമായി കേരളത്തിലെ നേതാക്കൾ


● കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമാണ് ബേബി.
● പ്രകാശ് കാരാട്ടിൻ്റെ പ്രസ്താവന പുതിയ ചർച്ചകൾക്ക് വഴി തെളിയിച്ചു.
● ധാവ്ലെയ്ക്ക് കേരളത്തിൻ്റെ അംഗീകാരമില്ല.
● ഇ.എം.എസിന് ശേഷം ഈ സ്ഥാനത്തേക്ക് എത്തുന്ന മലയാളി ആകാൻ സാധ്യത.
● മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ തീരുമാനം.
കണ്ണൂർ: (KVARTHA) കേരള നേതൃത്വം പിന്തുണച്ചതോടെ സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അംഗമെന്നതാണ് എം.എ. ബേബിക്ക് അനുകൂലമായ ഘടകം. പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പ്രകാശ് കാരാട്ട് വ്യക്തമാക്കിയതോടെയാണ് പുതിയ ജനറൽ സെക്രട്ടറിയാരെന്ന ചോദ്യമുയരുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ സി.ഐ.ടി.യു നേതാവ് അശോക് ധാവ്ലെയുടെ പേര് ചർച്ചയാക്കുകയാണ് വടക്കേ ഇന്ത്യൻ ഘടകങ്ങൾ. എന്നാൽ കേരള ഘടകം അശോക് ധാവ്ലെയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള കേരള നേതാക്കളാണ് എം.എ. ബേബിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഇതോടെ ഇ.എം.എസിന് ശേഷം മറ്റൊരു മലയാളി കൂടി പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൻ്റെ തലപ്പത്തേക്ക് എം.എ. ബേബിയിലൂടെ എത്താൻ സാധ്യതയുണ്ട്.
ഏപ്രിൽ രണ്ടു മുതലാണ് സി.പി.എം പാർട്ടി കോൺഗ്രസ് മധുരയിൽ തുടങ്ങുന്നത്. കോൺഗ്രസുമായുള്ള സഖ്യം ഒഴിവാക്കിക്കൊണ്ട് ഇടതുപാർട്ടികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് സംഘടനാ കരട് റിപ്പോർട്ടിൽ പറയുന്നത്.
ഈ വാർത്ത ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Kerala leaders are supporting M.A. Baby for the position of CPM All India General Secretary as Prakash Karat will not consider those above a certain age limit. While North Indian units are discussing Ashok Dhawale, Kerala is firm in its support for Baby, potentially making him the next leader after E.M.S. The decision will be made at the CPM Party Congress in Madurai starting April 2nd.
#CPIM #MA Baby #KeralaPolitics #GeneralSecretary #IndianPolitics #LeftParties